സഹജീവിക്കായി സമയം ചെലവഴിക്കാന്‍ കഴിയുന്നതാണ് മാനവികത: ലാല്‍ ജോസ്

അബുദാബി: കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത സേവക സമാജ് നല്‍കിവരുന്ന ‘ഭാരത് സേവക് ഓണര്‍ ദേശീയ പുരസ്കാരം’ പ്രമുഖ ഗാന്ധിയനും പ്രവാസി മലയാളിയും സാമൂഹ്യപ്രവര്‍ത്തകനുമായ വി.ടി.വി ദാമോദരന്‍ ഏറ്റുവാങ്ങി. തിരുവനന്തപുരം കവടിയാറില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഭാരത് സേവക് സമാജ് ദേശീയ ചെയര്മാന് ഡോ. ബി.എസ് ബാലചന്ദ്രനാണ് പുരസ്കാരം സമ്മാനിച്ചത്. സ്വദേശത്തും വിദേശത്തും സമൂഹത്തിന്റെ ഉന്നമനത്തിനും സാമൂഹ്യപുരോഗതിക്കും നല്‍കിവരുന്ന സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഇദ്ദേഹത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ഈ അംഗീകാരത്തിനര്ഹനായ പ്രഥമ പ്രവാസി മലയാളിയാണ് വി. ടി. വി. സാഹിത്യ മേഖലകളിലെ കഴിവിനുള്ള അംഗീകാരമായി 2021 ല്‍ വി. ടി. വി. ക്ക് യുഎഇ ഗവണ്മെന്റിന്റെ പത്തു വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ പയ്യന്നൂര്‍ കോല്‍ക്കളി ഉള്‍പ്പെടെയുള്ള നാടന്‍ കലാപ്രചാരണത്തിനുള്ള അംഗീകാരമായി കേരള ഗവണ്മെന്റിന്റെ ഫോക്ലോര് അവാര്‍ഡ്, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുക്മ അവാര്‍ഡ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ വി.ടി.വി ദാമോദരനെ തേടിയെത്തിയിട്ടുണ്ട്.