സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

കോഴിക്കോട്: മസ്കത്ത് കെഎംസിസി സൂര് ഏരിയ കമ്മറ്റി ഈ വര്‍ഷത്തെ റിലീഫ് വിതരണവും ഉന്നത വിജയികളെ ആദരിക്കലും കോഴിക്കോട് ലീഗ് ഹൗസില്‍ സംഘടിപ്പിച്ചു. റിലീഫ് വിതരണോദ്ഘാടനം കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ നിര്‍വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദരവ് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റും എംഎല്‍എയുമായ എംഎ റസാഖ് മാസ്റ്ററും നിര്‍വഹിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത നാല്പതോളം വരുന്ന കുടുംബങ്ങള്‍ക്ക് ചികിത്സ, വീട് നിര്‍മാണം എന്നിവയും വിവിധ സിഎച്ച് സെന്ററുകള്‍ക്കുമായി പത്തു ലക്ഷം രൂപയുമാണ് ഈ വര്‍ഷം സൂര് കെഎംസിസി സഹായമായി നല്‍കിയത്. ഓരോ മാസവും നടത്തുന്ന റിലീഫ് വിതരണത്തിന് പുറമെയാണിത്. മസ്കത്ത് കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹീം വെറ്റലൂര് അധ്യക്ഷത വഹിച്ചു. സൂര് കെഎംസിസി പ്രസിഡന്റ് ഹാഫിസ് ശംസുദ്ദീന്‍ പദ്ധതി വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി സൈനുദ്ധീന്‍ കൊടുവള്ളി സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി എം. കുഞ്ഞാമൂട്ടി, മസ്കത്ത് കെഎംസിസി സെക്രട്ടറി ഉസ്മാന് പന്തല്ലൂര്‍, മുന്‍ സൂര് കെഎംസിസി സെക്രട്ടറി സമദ് പള്ളിക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. സൂര് കെഎംസിസി നേതാക്കളായ റഫീഖ് ചേലക്കാട്, മുഹ്സിന് കണ്ണൂര്‍, മുന്‍ പ്രസിഡന്റ് മുഹമ്മദ് പരപ്പനങ്ങാടി, ഷമീര്‍ തിരൂര്‍, മെഹമൂദ് മുസാണ്ടം പങ്കെടുത്തു. മുന്‍ സെക്രട്ടറി നാസര്‍ കടവല്ലൂര്‍ നന്ദി പറഞ്ഞു.