സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

തിരുവനന്തപുരം: പ്രമുഖ പ്രവാസി മലയാളി വ്യവസായി ഗര്‍ഫാര്‍ മുഹമ്മദലിയും ഇന്‍ഫോസിസ് സഹ സ്ഥാപകനും വ്യവസായിയുമായ എസ് ഡി ഷിബുലാലും തൂഫാന് വാരിയര്‍മാരായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ രണ്ടും പേരും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയില്‍ നിന്നും തൂഫാന് വാരിയര്‍ ബാഡ്്ജ് സ്വീകരിച്ചു. മയക്കമരുന്നിന്റെ വ്യാപനത്തിനും വില്‍പ്പനക്കും ഉപയോഗത്തിനുമെതിരെ ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന് തൂഫാന് ദ നാര്‍ക്കോ ഹണ്ടിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇവരുവരും തൂഫാന് വാരിയര്‍ ബാഡ്ജ് ആഭ്യന്തര മന്ത്രിയില്‍ നിന്നും സ്വീകരിച്ചത്. ഓപ്പറേഷന് തൂഫാന് ഇരുവരും സമ്പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
കേരളത്തിന്റെ സാമൂഹ്യഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളാണ് ലഹരി വ്യാപനത്തിന് പിന്നിലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മയക്കുമരുന്ന് വിതരണ ശൃംഖല പൂര്‍ണമായും ഇല്ലാതാകുന്നതുവരെ ഓപ്പറേഷന് തൂഫാന് മുന്നോട്ടുപോകും. ഇതുവരെ 5000ത്തിലധികം പേരെയാണ് ലഹരിമുക്ത കേരളം ലക്ഷ്യമിട്ടുള്ള പദ്ധതിയായ ഓപ്പറേഷന് തൂഫാന് വഴി കേരള പോലീസ് അറസ്റ്റ് ചെയ്തത്. 70 കോടി രൂപയുടെ ലഹരി പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി സജീവമാണ്. അത് ഇല്ലാതാക്കണം. ഒരുകാലത്ത് ലഹരി ഉപയോഗത്തിന്റെ കാര്യത്തില്‍ പഞ്ചാബിനെക്കുറിച്ചായിരുന്നു ആശങ്ക ഉയര്‍ന്നിരുന്നത്. ഇന്ന് കേരളത്തെക്കുറിച്ചും സമാനമായ ആശങ്ക ഉയരുന്ന സാഹചര്യമാണുള്ളത്. ഇത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ലഹരി മാഫിയയുടെ വേരറുക്കാന്‍ കേരള പോലീസ് നിതാന്ത പരിശ്രമത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.