സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ദുബൈ:: മിഡില്‍ ഈസ്റ്റിലുണ്ടായ സംഘര്‍ഷ സാഹചര്യത്തില്‍ യുഎഇയില്‍ കുടുങ്ങിപ്പോയ സന്ദര്‍ശക വിസക്കാര്‍ക്ക് അനുവദിച്ച ഗ്രേസ് പിരീഡ് ജൂലൈ 9ന് അവസാനിക്കും. ഇതിന്റെ ആനുകൂല്യം ലഭിച്ചവര്‍ ജൂലൈ 9-നുള്ളില്‍ തങ്ങളുടെ വിസ നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യണം. പ്രാദേശിക വ്യോമാതിര്‍ത്തി അടച്ചിട്ടതും വിമാന സര്‍വീസുകള്‍ റദ്ദാക്കിയതും കാരണം യാത്ര ചെയ്യാന്‍ കഴിയാതിരുന്ന ടൂറിസ്റ്റുകള്‍ക്ക് ഐസിപി പഖ്യാപിച്ച 30 ദിവസത്തെ ഗ്രേസ് പിരീഡ് ആണിത്. ഈ പ്രത്യേക ആനുകൂല്യം കാലാവധി കഴിഞ്ഞ റസിഡന്‍സ് വിസയുള്ളവര്‍ക്ക് ബാധകമല്ല.
പ്രാദേശിക വിമാന സര്‍വീസ് തടസ്സങ്ങള്‍ കാരണം ഓവര്‍സ്റ്റേ പിഴയില്‍ നിന്ന് താല്‍ക്കാലിക ഇളവ് ലഭിച്ച വിസിറ്റ് വിസക്കാര്‍ക്കാണ് ഈ നിയമം പ്രധാനമായും ബാധകമാകുന്നത്. ഇപ്പോള്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായതോടെ, ബാധിക്കപ്പെട്ട വ്യക്തികള്‍ക്ക് അവരുടെ വിസ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഐസിപി ഒരു അവസാന അവസരം കൂടി നല്‍കിയിരിക്കുകയാണ്. ഇത്തരം വിസക്കാര്‍ യോഗ്യതയുണ്ടെങ്കില്‍ വിസ നിയമവിധേയമാക്കുക. ജോലി ലഭിച്ചിട്ടുള്ളവര്‍ വിസയുമായി ബന്ധപ്പെട്ട ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ചില ആളുകള്‍ ഇതിനകം തന്നെ ജോലി കണ്ടെത്തുകയും അവരുടെ സ്റ്റാറ്റസ് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ളതായി ഇമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കി. വിസ നിയമവിധേയമാക്കാന്‍ കഴിയാത്തവര്‍ ഗ്രേസ് പിരീഡ് അവസാനിച്ചതിന് ശേഷമുള്ള ഓവര്‍സ്റ്റേ പിഴകള്‍ ഒഴിവാക്കാന്‍ ജൂലൈ 9-ന് മുന്‍പായി തന്നെ യാത്രാ സൗകര്യങ്ങള്‍ ഉറപ്പാക്കണം. സംഘര്‍ഷ സാഹചര്യത്തില്‍ കുടുങ്ങിപ്പോയ സന്ദര്‍ശക വിസക്കാര്‍ക്ക് ജൂണ്‍ 10 ബുധനാഴ്ച മുതല്‍ ജൂലൈ 9 വ്യാഴാഴ്ച വരെയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ഗ്രേസ് പിരീഡ് അനുവദിച്ചത്.