സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

അബുദാബി: താല്കാലികമായി നിര്‍ത്തിവെച്ചിരുന്ന കോണ്‍സുല്‍ സേവനങ്ങള്‍ ജൂലൈ 2മുതല്‍ തുടങ്ങുമെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
യുഎഇയിലെ പുതിയ ഔട്ട്സോഴ്സിംഗ് പങ്കാളിയായ അല്‍ഹിന്ദ് ട്രാവല്‍സ് ചുമതലയേല്ക്കുന്നതിലുണ്ടായ ഭരണപരമായ കാരണങ്ങളാലാണ് സേവനങ്ങള്‍ താല്കാലികമായി തടസ്സപ്പെട്ടത്. ജൂലൈ 2 മുതല്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബൈ കോണ്‍സുലേറ്റും ഓഫീസുകള്‍ വഴി നേരിട്ട് കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കും. ഓഫീസിലെത്തുന്നതിന് മുമ്പ് അപേക്ഷകര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസിയുടെ അറിയിപ്പില്‍ പറയുന്നു. നിലവില്‍ വാക്ക്-ഇന്‍ സര്‍വീസ് മാത്രമാണുള്ളത്. മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുക്കേണ്ടതില്ല. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന മുന്‍ഗണനാ ക്രമത്തിലായിരിക്കും പ്രവേശനം. രാവിലെ 9:00 മണി മുതല്‍ ഉച്ചയ്ക്ക് 12:30 വരെയായിരിക്കും അപേക്ഷകള്‍ സ്വീകരിക്കുക. അപേക്ഷകന് പൂരിപ്പിച്ച ഫോമും ആവശ്യമായ രേഖകളുമായി നേരിട്ട് എംബസിയിലോ കോണ്‍സുലേറ്റിലോ എത്തണം. തിരക്ക് ഒഴിവാക്കാന്‍ അപേക്ഷകന് മാത്രമായിരിക്കും ഓഫീസിനുള്ളിലേക്ക് പ്രവേശനം. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അപേക്ഷകള്‍ക്ക് മാതാപിതാക്കളുടെ സാന്നിധ്യം അനുവദിക്കും. പുതുക്കിയ ഫീസ് നിരക്കുകള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഫീസ് തുക പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ. അതിനാല്‍ കൃത്യമായ തുക കൈയ്യില്‍ കരുതണം. ബന്ധപ്പെടേണ്ട നമ്പറുകള്‍: ടോള്‍ ഫ്രീ നമ്പര്‍: 800 46342, വാട്സ്ആപ്പ്: +971 54 309 0571. പുതിയ സര്‍വീസ് പ്രൊവൈഡറായ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് (Alhind Tours and Travel LLC) എന്ന് മുതല്‍ പൂര്‍ണ്ണമായി ചുമതലയേല്‍ക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക ചാനലുകള്‍ വഴി പിന്നീട് അറിയിക്കുമെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്.