സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ദുബൈ: പ്രവാസി സമൂഹത്തിന് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുന്ന പാസ്പോര്‍ട്ട് സര്‍വീസ് ഫീസിലെ അമിത വര്‍ധനവ് അടിയന്തിരമായി പിന്‍വലിക്കണമെന്ന് ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സാധാരണക്കാരായ നിരവധി പ്രവാസികളെ നേരിട്ട് ബാധിക്കുന്ന ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യന്‍ എംബസി അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രവാസി വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വിഡി സതീശന് നിവേദനം നല്‍കാനും പ്രധാന മന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും ഇമെയില്‍ അയക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ചു. എ.പി. നൗഫല്‍ വിഷയാവതരണം നടത്തി. സി.വി. അഷ്റഫ്, ഒ.ടി. സലാം, കരീം കാലടി, സക്കീര്‍ പാലത്തിങ്കല്‍, അമീന് കരുവാരകുണ്ട്, സലീം വെങ്കിട്ട, മുസ്തഫ ആട്ടീരി ഷിഹാബ് ഇരുവേറ്റി, ടി.പി. സൈദലവി, മുഹമ്മദ് വള്ളിക്കുന്ന്, അഷ്റഫ് കൊണ്ടോട്ടി, നാസര്‍ എടപ്പറ്റ, സിനാല്‍ തുറക്കല്‍, ഇബ്രാഹിം വട്ടംകുളം, ലത്തീഫ് തെക്കെഞ്ചേരി ഇഖ്ബാല്‍ പല്ലാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.