സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ദുബൈ: ബുര്‍ജ് ഖലീഫ/ ദുബൈ മാള്‍ മെട്രോ സ്റ്റേഷന് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇവിടേക്കുള്ള ബസ്-ടാക്സി സര്‍വീസ് റോഡുകള്‍ താല്കാലികമായി അടച്ചിട്ടു. ഈ റോഡുകള്‍ 2026 അവസാനപകുതി വരെയായിരിക്കും അടച്ചിടുകയെന്ന് ദുബൈ ആര്‍ടിഎ അറിയിച്ചു. ദിവസേന ആയിരക്കണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്ന ഈ സ്റ്റേഷന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനാണ് റോഡ് അടച്ചിട്ടിരിക്കുന്നത്. ഡൗണ്ടൗണ് ദുബൈ, ദുബൈ മാള്‍, ബുര്‍ജ് ഖലീഫ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരെയാണ് ഇത് പ്രധാനമായും ബാധിക്കുക.
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനും സുരക്ഷിതമായി സ്റ്റേഷനിലേക്ക് എത്തുന്നതിനും വേണ്ടി ആര്‍ടിഎ പ്രത്യേക ട്രാഫിക് മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ആര്‍ടിഎ തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ഈ സ്റ്റേഷനിലേക്കുള്ള യാത്ര സുഗമമാക്കാം. യാത്രക്കാര്‍ റോഡിലെ ദിശാസൂചനകള്‍ കൃത്യമായി പിന്തുടരുകയും വേഗപരിധി പാലിക്കുകയും വേണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ യാത്രാസമയം കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ യാത്രകള്‍ നേരത്തെ ആരംഭിക്കുക. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആര്‍ടിഎ നിര്‍ദ്ദേശിച്ചിട്ടുള്ള ബദല്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉപയോഗിക്കുക. അടച്ചിട്ട റോഡിലൂടെ നിര്‍മ്മാണ വാഹനങ്ങള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ, തുടങ്ങിയ കാര്യങ്ങളാണ് ആര്‍ടിഎ നിര്‍ദേശിച്ചിരിക്കുന്നത്. നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ ദുബൈ മെട്രോയിലെ ഏറ്റവും തിരക്കേറിയ ഈ സ്റ്റേഷന്റെ ശേഷി ഇതോടെ 65 ശതമാനം വര്‍ദ്ധിക്കും. മണിക്കൂറിലെ യാത്രാ ശേഷി 7,250ല്‍ നിന്ന് 12,320 ആയി ഉയരും. പുതുവത്സര രാവ് പോലുള്ള തിരക്കേറിയ സമയങ്ങളില്‍ ഇത് ഏറെ സഹായകരമാകും.