സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ഷാര്‍ജ: വ്യാജ ആപ്പുകള്‍ ഉപയോഗിച്ച് റിമോട്ട് ആക്സസ് വഴി പണം തട്ടിയ ഏഴ് ഏഷ്യന്‍ സ്വദേശികളെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ തൊഴിലാളികളുടെ രേഖകള്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് പണം വെളുപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അധികൃതര്‍ നടപടി ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് പ്രതിദിനം 8,00,000ത്തിലധികം സൈബര്‍ ആക്രമണശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, ഇതിനെ പ്രതിരോധിക്കാന്‍ കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഷാര്‍ജ പോലീസ് ഞായറാഴ്ച ഏഴ് ഏഷ്യക്കാരെ അറസ്റ്റ് ചെയ്യുകയും ഒരു ഇലക്ട്രോണിക് തട്ടിപ്പ് ശൃംഖല ഉള്‍പ്പെട്ട സൈബര്‍ കുറ്റകൃത്യ ഗൂഢാലോചന പരാജയപ്പെടുത്തുകയും ചെയ്തു. ഇരകളെ വശീകരിച്ച് ഫോണുകളില്‍ റിമോട്ട് ആക്സസ് വഴി നല്കുന്ന വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. കൂടാതെ, ഇവര്‍ തൊഴിലാളികളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുകയും, സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച പണം വെളുപ്പിക്കുന്നതിനായി ഈ അക്കൗണ്ടുകള്‍ ഉപയോഗിക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി.