സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ടെഹ്റാന്: യുഎസ്-ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന് ആത്മീയ നേതാവ് അലി ഖമനേയിയുടെ സംസ്കാര ചടങ്ങില്‍ മൂന്ന് മക്കള്‍ പങ്കെടുത്തു. അതേസമയം പിന്‍ഗാമി മൊജ്തബ എവിടെയും പ്രത്യക്ഷപ്പെട്ടില്ല. യുഎസ് ആക്രമണത്തില്‍ ഗുരുതരമായി ചികിത്സയില്‍ കഴിയുന്ന മൊജ്തബ സുരക്ഷാകാരണങ്ങളാല്‍ പൊതുചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇറാന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച നടന്ന വിലാപ പ്രാര്‍ത്ഥനയില്‍ മറ്റു മക്കളായ
മുസ്തഫ, മെയ്സം, മസൂദ് ഖമേനി എന്നിവരാണ് പങ്കെടുത്തത്. ശവപ്പെട്ടികള്ക്കരികില് നിന്ന് ഇവര്‍ പ്രാര്‍ത്ഥിക്കുന്നതായി സ്റ്റേറ്റ് ടെലിവിഷനില്‍ കാണിച്ചു. ടെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാന്‍ഡ് മൊസല്ലയുടെ വിശാലമായ മുറ്റത്ത് നടന്ന വിലാപ പ്രാര്‍ത്ഥനയിലാണ് ഇവര്‍ സംബന്ധിച്ചത്. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ശവസംസ്കാര ചടങ്ങുകളാണ് ശിയാ വിശ്വാസത്തിന്റെ ഭാഗമായി ഇവിടെ നടക്കുന്നത്. മുതിര്‍ന്ന ഇറാനിയന്‍ നേതാക്കള്‍ക്കും വിദേശ ഉദ്യോഗസ്ഥര്‍ക്കും സന്ദര്‍ശിക്കുന്നതിനായി ഒരു ദിവസം വീടിനുള്ളില്‍ ഭൗതികശരീരം കിടത്തിയിരുന്നു. ശേഷം ഖമനേയിയുടെ മകള്‍, മരുമകന്, മരുമകള്‍, 14 മാസം പ്രായമുള്ള ചെറുമകള്‍ എന്നിവരുടെ ശവശരീരങ്ങള്‍ക്കൊപ്പം പുറത്ത് പ്രദര്‍ശിപ്പിച്ചു. ഞായറാഴ്ച, സൈനികര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, സാധാരണ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിലാപയാത്രക്കാര്‍ ഖമേനിക്കും കുടുംബത്തിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മൊസല്ലയിലേക്ക് എത്തിയിരുന്നു. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ പ്രതികാരം ചെയ്യുമെന്ന വാഗ്ദാനങ്ങള്‍ ആലേഖനം ചെയ്ത പതാകകള്‍ വീശി. ഒഴുകിയെത്തിയ ജനക്കൂട്ടം പൊട്ടിക്കരയുകയും ചിലര്‍ നെഞ്ചത്തടിക്കുകയും ചെയ്തു, രാത്രി മുഴുവന്‍ ഇവര്‍ മൊസല്ലയില്‍ തടിച്ചുകൂടി. ശനിയാഴ്ച വൈകുന്നേരം മുതല്‍ ഞായറാഴ്ച രാവിലെ വരെ ആളുകള്‍ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയതിനാല്‍ 7 ദശലക്ഷം യാത്രകള്‍ നടത്തിയതായി ഇറാനിയന്‍ മെട്രോ റെയില്‍വേ ശൃംഖല അറിയിച്ചു.