സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ദുബൈ: ശൈഖ് സായിദ് റോഡിലെ ഒരു റസ്റ്റോറന്റില്‍ ഇന്ന് രാവിലെ തീപിടിത്തമുണ്ടായി. മുന്‍കരുതല്‍ നടപടിയായി പ്രദേശവാസികളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. അറിയിപ്പിനെ തുടര്‍ന്ന് അല്‍ഇത്തിഹാദ് ഫയര്‍ സ്റ്റേഷനില്‍ നിന്നും ടീമെത്തി തീപിടിത്തം നിയന്ത്രിച്ചു. ഇടത്തരം തീപിടിത്തമാണെന്നും ആര്‍ക്കും പരിക്കില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. നടപടിക്രമങ്ങള്‍ക്കനുസൃതമായി കെട്ടിടം തണുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്ഥലം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുമെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് അറിയിച്ചു.



