സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

തിരുവനന്തപുരം: കേരളത്തിലെ യുവാക്കളുടെ സര്‍ക്കാര്‍ ജോലി സ്വപ്നങ്ങളുടെ പ്രധാന കവാടമായ കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇടതുഭരണകാലത്ത് നടന്നത് കൊടുംചതി. കമ്മീഷന്റെ പ്രവര്‍ത്തനം അടിമുടി രാഷ്ട്രീയവത്കരിച്ച ശേഷം സിപിഎം പാര്‍ട്ടി സഖാക്കളെ സര്‍ക്കാര്‍ സര്‍വീസില്‍ തിരുകിക്കയറ്റുന്ന ഏര്‍പ്പാടാണ് നടന്നിരുന്നത്. സമീപകാലത്ത് ഈ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ഏറെ ബാധിക്കുന്ന പല ക്രമക്കേട് ആരോപണങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. 2019ലെ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷാ തട്ടിപ്പ് മുതല്‍ 2026ലെ ആസൂത്രണ ബോര്‍ഡ് റിക്രൂട്ട്മെന്റിലെ മൂല്യനിര്‍ണയ ക്രമക്കേട് വരെ, പി.എസ്സിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്.
ആസൂത്രണ ബോര്‍ഡ് പരീക്ഷ
2023 ജൂലൈ 13ന് നടന്ന പരീക്ഷയാണ് നിലവിലെ പ്രധാന വിവാദത്തിന് കാരണം. കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ Indutsry & Infratsructure Division, Perspective Planning Division, Plan Coordination Division എന്നീ വിഭാഗങ്ങളിലെ ഉയര്‍ന്ന ശമ്പളമുള്ള (ഏകദേശം 1.28 ലക്ഷം അടിസ്ഥാന ശമ്പളം) തസ്തികകള്‍ക്കായുള്ള പരീക്ഷയില്‍ 228 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. ഉദ്യോഗാര്‍ത്ഥിയായ കെ. ശ്യാംകൃഷ്ണന് ആര്‍ടിഐ വഴി ഉത്തരക്കടലാസ് ലഭ്യമാക്കിയപ്പോള്‍, 58 മാര്‍ക്കുള്ള 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം ചെയ്യാത്തത് കണ്ടു. എന്നാല്‍ പിഎസ്സി പറഞ്ഞത് ഡിജിറ്റല്‍ ഓണ്‍സ്ക്രീന്‍ മൂല്യനിര്‍ണയ സിസ്റ്റത്തിലെ തകരാറാണെന്നാണ്. എല്ലാ ഉത്തരക്കടലാസുകളിലും ഈ പ്രശ്നം ഉണ്ടായിരുന്നു. പിന്നീട് പുനര്‍മൂല്യനിര്‍ണയത്തിന് ഉത്തരവായി. ചോദ്യം 9ഉം ചില ഉത്തരക്കടലാസുകളില്‍ മൂല്യനിര്‍ണയം ചെയ്യാത്തത് കണ്ടെത്തി. റാങ്ക് ലിസ്റ്റ് റദ്ദാക്കാനുള്ള സാധ്യതയുണ്ട്. ശ്യാംകുമാര്‍ ആര്‍ടിഐ യുദ്ധം തുടര്‍ന്നു. മറ്റ് ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്ക്, ഇന്റര്‍വ്യൂ മാര്‍ക്ക് തുടങ്ങിയവ ആവശ്യപ്പെട്ടു. പി.എസ്.സി നിഷേധിച്ചു, പക്ഷേ സംസ്ഥാന ഇന്‍ഫോര്‍മേഷന്‍ കമ്മീഷന് 7 ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ നല്കാന് ഉത്തരവിട്ടു. പിഎസ്സി അംഗങ്ങള്‍ തമ്മില്‍ നല്ല ഭിന്നിപ്പുണ്ടായിരുന്നു. ചെയര്മാന് എം.ആര്. ബൈജു ആദ്യം പരീക്ഷ കണ്‍ട്രോളറെ അന്വേഷണം ഏല്‍പ്പിച്ചത് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. പിന്നീട് വിജിലന്‍സ് എസ്പിയെ ചുമതലപ്പെടുത്തി. ഇടക്കാല റിപ്പോര്‍ട്ട് ഉടനെ വരാന്‍ സാധ്യതയുണ്ട്.
2019-ലെ സിപിഒ പരീക്ഷാ തട്ടിപ്പ്
പിഎസ്സിയുടെ ഏറ്റവും പ്രശസ്തമായ തട്ടിപ്പ് കേസാണിത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്, നാസിം തുടങ്ങിയവര്‍ ടോപ്പ് റാങ്കുകള്‍ നേടിയിരുന്നു. പരീക്ഷാവേളയില്‍ ഇവര്‍ക്ക് ഉത്തരങ്ങള്‍ കൈമാറാന്‍ ഹൈടെക് മാര്‍ഗങ്ങളാണ് ഉപയോഗിച്ചത്.
സ്മാര്‍ട്ട് വാച്ച്, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഉത്തരങ്ങള്‍ അയച്ചു. പൊലീസ് ഓഫീസര്‍ ഗോകുലും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. വിവരം പുറത്തായതോടെ മൂന്ന് എസ്എഫ്ഐ നേതാക്കളെയും ലൈഫ് ടൈം ബാര്‍ ചെയ്തു. ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു. പിഎസ്സിയിലെ ശക്തമായ സിപിഎം ഇടപെടലിന്റെ തെളിവായിരുന്നു ഈ സംഭവം. കെഎഎസ് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ്, അസിസ്റ്റന്റ് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ തുടങ്ങിയവയില്‍ രാഷ്ട്രീയ നിയമനങ്ങള്‍, ഒരേ സ്ഥാപനത്തില്‍ നിന്നുള്ളവരുടെ അമിത പ്രതിനിധാനം തുടങ്ങിയവ, ഇടതു ഭരണകാലത്ത് പിഎസ്സിയില് രാഷ്ട്രീയ നിയമനങ്ങള്‍ കൂടുതലായിരുന്നതായി വ്യക്തമാണ്. കൂടാതെ 2025ല്‍ ചെയര്മാന്, അംഗങ്ങള്‍ എന്നിവര്‍ക്ക് വാരിക്കോരി ശമ്പളം വര്‍ധിപ്പിച്ചു. സംഭവങ്ങള്‍ പുറത്തായതോടെ നിലവിലെ യുഡിഎഫ് സര്‍ക്കാര്‍ ഗുരുതരമായ വിഷയമെന്ന് വിശേഷിപ്പിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച്, വിജിലന്‍സ് അന്വേഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.