ദുബൈ-ഷാര്‍ജ ഗതാഗതക്കുരുക്കിന് പരിഹാരം; റോഡുകള്‍ നവീകരിക്കും

റോബോട്ടിന് ഷേക്ക് ഹാന്റ് കൊടുത്ത് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: കാലികമായി മാറ്റങ്ങള്‍ ഉള്‍കൊണ്ട് പുതുതലമുറയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന് വ്യവസായ-ഐടി വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി. ഇനിയുള്ള കാലം എഐ പഠനത്തിനും റോബോടിക്സിനും ഏറെ പ്രാധാന്യമുണ്ടെന്നും അതിലേക്കുള്ള ചുവട്വെപ്പ് ഗ്രാമീണതലങ്ങളിലും അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തുയ. മലപ്പുറം പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് വിദ്യാര്‍ത്ഥികള്‍ക്കായി അവതരിപ്പിച്ച എ.ഐ റോബോട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റോബോട്ടിന് ഷേക്ക്ഹാന്‍ഡ് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസ മേഖലയില്‍ നൂതന സാങ്കേതികവിദ്യയുടെ സാധ്യതകള്‍ കുട്ടികള്‍ക്ക് നേരിട്ട് മനസ്സിലാക്കാന്‍ അവസരമൊരുക്കിയ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്സും പഠിക്കുന്നതിനായി പഞ്ചായത്ത് പ്രത്യേകം സജ്ജമാക്കിയ സംരംഭം മാതൃകാപരമാണ്. പുത്തന്‍ സാങ്കേതികവിദ്യകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാനും പ്രായോഗിക പരിജ്ഞാനം നേടാനും ഈ എ.ഐ റോബോട്ടിലൂടെ സാധിക്കും. നാളെയുടെ ലോകത്ത് എ.ഐക്കും റോബോട്ടിക്സിനുമുള്ള വലിയ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍, ഇത്തരം നൂതന ആശയങ്ങള്‍ കുട്ടികളുടെ ഭാവിക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ നേരിട്ട് കണ്ടു പഠിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങും. ചടങ്ങില്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, മറ്റ് ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.