സ്വയം നിയന്ത്രിത വാഹനങ്ങളുടെ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു

അബുദാബി: യുഎഇ ലോട്ടറിയുടെ 3 കോടി ദിര്‍ഹത്തിന്റെ ഗാന്‍ഡ് പ്രൈസ് ലഭിച്ചത് മലയാളിക്ക്. അബുദാബിയില്‍ താമസിക്കുന്ന 52-കാരനായ മലയാളി സുനില്‍ കുമാര്‍ സദാശിവനാണ് ഈ ഭാഗ്യം തുണച്ചത്. അബുദാബിയില്‍ മെയിന്റനന്‍സ് ടെക്നീഷ്യനായാണ് ജോലി ചെയ്യുന്നത്. തനിക്കും ഭാര്യയ്ക്കും മകള്‍ക്കും ഏറ്റവും പ്രിയപ്പെട്ട മൂന്ന് ജന്മദിന തീയതികള്‍ ചേര്‍ത്താണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. അതാണ് അദ്ദേഹത്തിന് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം സമ്മാനിച്ചത്. ‘ഇത്തവണ വെറുതെ നമ്പറുകള്‍ തിരഞ്ഞെടുക്കുന്നതിനുപകരം എനിക്ക് ഏറ്റവും പ്രിയപ്പെട്ട തീയതികള്‍ തന്നെ ഉപയോഗിക്കാമെന്ന് വിചാരിച്ചു. ആദ്യം മകളുടെ ജന്മദിനം, പിന്നെ എന്റെത്, തുടര്‍ന്ന് ഭാര്യയുടെ ജന്മദിനം ചേര്‍ത്തു,’ സുനില്‍ കുമാര്‍ പറഞ്ഞു. ബുധനാഴ്ച ദിവസങ്ങളില്‍ അടുത്തിടെ മാത്രമാണ് ഒരു സുഹൃത്തിനൊപ്പം ചേര്‍ന്ന് അദ്ദേഹം ലോട്ടറി എടുക്കാന്‍ തുടങ്ങിയത്. ആദ്യ ബുധനാഴ്ച എടുത്ത ടിക്കറ്റിന് 100 ദിര്‍ഹം സമ്മാനം ലഭിച്ചു. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വീണ്ടും ടിക്കറ്റ് എടുത്തപ്പോഴാണ് 3 കോടി ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് ലഭിച്ചത്. ലോട്ടറി ലഭിച്ച വിവരം വിശ്വസിക്കാനാകാതെ അദ്ദേഹം ആദ്യം ടിക്കറ്റ് സുഹൃത്തിനെ കാണിച്ചു. പിന്നീട് അത് യഥാര്‍ഥമാണെന്ന് ഉറപ്പായതോടെ ആദ്യം വിളിച്ചത് ഭാര്യയെയായിരുന്നു. ഭാര്യക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ലെന്നും സാധാരണ ജീവിതം നയിക്കണമെന്നാണ് അവളുടെ ആഗ്രഹമെന്നും സുനില്‍കുമാര്‍ പറയുന്നു. ഇത്രയും വലിയ തുക ലഭിച്ചപ്പോള്‍ അവള് ചോദിച്ചത് ‘ഇനി നമ്മള് എന്ത് ചെയ്യും?’ എന്നായിരുന്നു. ഞങ്ങള്‍ സാധാരണ കുടുംബത്തില്‍ നിന്നുള്ളവരാണ്. അതിനാല്‍ മറ്റുള്ളവര്‍ക്കായി കഴിയുന്നത്ര ചെയ്യണമെന്നാണ് ഞങ്ങളുടെ വിശ്വാസം,’ അദ്ദേഹം പറഞ്ഞു. മകള്‍ക്ക് ഇപ്പോള്‍ ഏഴ് വയസ്സുണ്ട്. 12 വര്‍ഷത്തെ കാത്തിരിപ്പിനും ചെലവേറിയ ചികിത്സകള്‍ക്കും ശേഷമാണ് അവള് ജനിച്ചത്. ആ ചികിത്സകള്‍ കുടുംബത്തെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ മകളുടെ ജന്മദിന നമ്പര്‍ അദ്ദേഹത്തിന് വളരെ വൈകാരികമായ പ്രാധാന്യമുള്ളതായിരുന്നു.
സമ്മാനത്തുകയേക്കാള്‍ വലിയ സന്തോഷം കുടുംബത്തിനായി മനോഹരമായ ജീവിതം ഒരുക്കാനാകുമെന്നതാണ് അദ്ദേഹത്തിന്. പണം കിട്ടിയ ഉടന്‍ ആദ്യം മകള്‍ക്ക് ഒരു സമ്മാനം വാങ്ങാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. സമ്മാനത്തുക ലഭിച്ചതിന് ശേഷം കുടുംബവീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന് ശേഷം കുറച്ച് വിശ്രമിക്കുകയും ചെയ്യാനാണ് തീരുമാനം. എനിക്ക് പരിചയമുള്ള, സ്വന്തമായി വീടില്ലാത്ത കുറച്ച് ആളുകളുണ്ട്. അവര്‍ക്കായി വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുഎഇ ലോട്ടറി വിശ്വാസ്യതയുള്ള ഒരു പ്ലാറ്റ്ഫോമാണ്. ഭാഗ്യം എപ്പോള്‍ വരുമെന്ന് ആര്‍ക്കും അറിയില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.സമ്മാനത്തുക ഏകദേശം 78 കോടി രൂപ വരും.