സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂഡല്‍ഹി: ഈ മാസം പ്രസിദ്ധീകരിച്ച ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് 80-ാം സ്ഥാനത്തേക്ക് താഴ്ന്നു. എന്നിരുന്നാലും ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉമകള്‍ക്ക് 56 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ യാത്ര ചെയ്യാം. 2025ല്‍ 85ാം സ്ഥാനത്തായിരുന്ന ഇന്ത്യ, 2026ലെ ആദ്യ പട്ടികയില്‍ 75ാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ കൂടുതല്‍ വിസ ഇളവ് കരാറുകള്‍ നേടിയതോടെ ഇന്ത്യയുടെ റാങ്ക് വീണ്ടും താഴ്ന്നു. പാസ്പോര്‍ട്ട് റാങ്കിംഗ് ഒരു രാജ്യത്തിന് ലഭ്യമായ യാത്രാ സൗകര്യങ്ങളെ അപേക്ഷിച്ച് മറ്റ് രാജ്യങ്ങളുടെ പുരോഗതിയെയും ആശ്രയിച്ചാണ് നിര്‍ണയിക്കുന്നത്. അടുത്തിടെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പാസ്പോര്‍ട്ട് പ്രധാനമായും ഒരു യാത്രാ രേഖ മാത്രമാണെന്നും അത് മാത്രം പൗരത്വത്തിന്റെ അന്തിമ തെളിവായി കണക്കാക്കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെ രാജ്യത്ത് വ്യാപകമായ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. എന്നാല്‍ പാസ്പോര്‍ട്ട് ഒരു ഔദ്യോഗിക തിരിച്ചറിയല്‍ രേഖയും ഇന്ത്യന്‍ പൗരത്വത്തിന്റെ തെളിവായി ഉപയോഗിക്കാവുന്ന രേഖയുമാണെന്ന് പിന്നീട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഇത് പൗരത്വം നല്കുന്ന രേഖയുമല്ല. ഭൂട്ടാന്, നേപ്പാള്‍, മലേഷ്യ, തായ്ലന്ഡ്, മൗറീഷ്യസ്, ഫിജി, ഫിലിപ്പീന്‍സ്, ജമൈക്ക, ബാര്‍ബഡോസ്, റുവാണ്ട, സെനഗല്‍, വനുവാതു തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്ര ചെയ്യാം.
മാലിദ്വീപ്, ശ്രീലങ്ക, ഖത്തര്‍, കംബോഡിയ, ഇന്‍ഡോനേഷ്യ, ജോര്‍ദാന്‍, ലാവോസ്, മഡഗാസ്കര്‍, മൊസാംബിക്ക്, മ്യാന്മര്, ടാന്‍സാനിയ, സിംബാബ്വെ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഓണ്‍അറൈവല്‍ വിസ ലഭിക്കും. യുഎഇ റെസിഡന്‍സ് വിസയുഉള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് ചില രാജ്യങ്ങളിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ പ്രവേശിക്കാനോ വിസ ഇളവുകള്‍ ലഭിക്കാനോ സാധ്യതയുണ്ട്. മൗറീഷ്യസ്, സീഷെല്‍സ്, തായ്ലന്ഡ്, മലേഷ്യ, ഇന്‍ഡോനേഷ്യ, നേപ്പാള്‍, ഭൂട്ടാന്, ജോര്‍ജിയ, അസര്ബൈജാന്, കെനിയ, ജോര്‍ദാന്‍, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇത് സഹായകമാകാം. യാത്രയ്ക്ക് മുമ്പ് അതത് രാജ്യങ്ങളുടെ നിലവിലെ വിസ നിബന്ധനകള്‍ എയര്ലൈന്സുകളിലോ എംബസികളിലോ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.