സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

റാസല്‍ഖൈമ: 2000 അടി ഉയരത്തിലുള്ള പര്‍വതനിരകളായ വാദി ഷഹാഹ് പ്രദേശത്ത് കുടുങ്ങിയ പൗരനെ സാഹസികമായി രക്ഷപ്പെടുത്തി റാസല്‍ഖൈമ പോലീസിന്റെ വ്യോമ വിഭാഗം. അപകട വിവരം അറിഞ്ഞ റാസല്‍ഖൈമ പോലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാ ദൗത്യം നിര്‍വ്വഹിച്ചത്.
പരിശോധനയ്ക്കും ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനുമായി അദ്ദേഹത്തെ ഉടന്‍ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. വേനല്‍ക്കാലത്ത് ഉയര്‍ന്ന താപനില നിലനില്‍ക്കുന്നതിനാല്‍, പരുക്കന്‍ പര്‍വതപ്രദേശങ്ങളിലേക്ക് പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.



