സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ദുബൈ: പ്രവാസി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസതൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൃത്യവും പ്രൊഫഷണലുമായ മാര്‍ഗനിര്‍ദേശം ലഭ്യമാക്കുന്നതിനായി ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ‘ഫ്യൂച്ചര്‍ ക്രാഫ്റ്റ്‘ വിദ്യാഭ്യാസ-തൊഴില്‍ മാര്‍ഗനിര്‍ദേശ സെല്‍ ആരംഭിച്ചു. വിദ്യാഭ്യാസ മേഖലയിലെ ആശയക്കുഴപ്പങ്ങള്‍ അകറ്റി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കും കഴിവിനും അനുയോജ്യമായ പഠനതൊഴില്‍ മേഖലകള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉന്നത വിദ്യാഭ്യാസം, പഠനവിഷയങ്ങളുടെ തെരഞ്ഞെടുപ്പ്, കോളേജ്-സര്‍വകലാശാല പ്രവേശനം, വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, സ്കോളര്‍ഷിപ്പ് അവസരങ്ങള്‍, പ്രവേശന പരീക്ഷകള്‍, ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും തൊഴില്‍ സാധ്യതകള്‍ തുടങ്ങി വിദ്യാഭ്യാസകരിയര്‍ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ മാര്‍ഗനിര്‍ദേശവും കൗണ്‍സിലിംഗും ലഭ്യമാക്കുമെന്ന് ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ആക്ടിങ് ജനറല്‍ സെക്രട്ടറി സുബൈര്‍ കുബണൂര്‍, ട്രഷറര്‍ ഡോ. ഇസ്മായില്‍, എഡ്യൂക്കേഷന്‍ ആന്‍ഡ് കരിയര്‍ വിങ് ചെയര്മാന് സലാം തട്ടാഞ്ചേരി എന്നിവര്‍ പറഞ്ഞു. വിദ്യാഭ്യാസ-കരിയര്‍ മാര്‍ഗനിര്‍ദേശ രംഗത്ത് അനുഭവസമ്പത്തുള്ള കെ.എം മുജീബുള്ള, ഡോ. ഷരീഫ് പൊവ്വല്‍, ഷംസുദ്ദീന് പാട്ലടുക്ക, ഡോ. നൗഫിന കെ. പി. എന്നിവരാണ് പദ്ധതിയുടെ മാര്‍ഗനിര്‍ദേശ വിദഗ്ധരായി സേവനം നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസകരിയര്‍ സംബന്ധമായ സംശയങ്ങള്‍ വാട്സ്ആപ്പ് വഴി എഴുത്തായോ ശബ്ദസന്ദേശമായോ അയയ്ക്കാം. ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് വിദഗ്ധര്‍ മറുപടി നല്‍കും. ആവശ്യാനുസരണം വ്യക്തിഗത വിദ്യാഭ്യാസ തൊഴില്‍ മാര്‍ഗനിര്‍ദേശ സെഷനുകളും കൗണ്‍സിലിംഗും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. +971 50 922 0561, +91 94963 58413, +971 50 857 6548, +91 99951 06886 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് കമ്മിറ്റി അറിയിച്ചു.