സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ദുബൈ: അഞ്ച് വര്‍ഷത്തെ ടൂറിസ്റ്റ് വിസയെക്കുറിച്ച് ദുബൈ ജിഡിആര്‍എഫ്എ വിശദീകരിച്ചു. ഈ വിസയിലൂടെ എല്ലാ രാജ്യക്കാര്‍ക്കും സ്പോണ്‍സറുടെയോ ഹോസ്റ്റിന്റെയോ ആവശ്യമില്ലാതെ അഞ്ച് വര്‍ഷക്കാലം ഒന്നിലധികം തവണ യുഎഇയില്‍ പ്രവേശിക്കാനും പുറത്തുപോകാനും കഴിയും. സ്വയം സ്പോണ്സര് ചെയ്യുന്ന ഈ വിസയ്ക്ക് അഞ്ച് വര്‍ഷമാണ് കാലാവധി. ഈ കാലയളവില്‍ എത്ര തവണ വേണമെങ്കിലും യുഎഇയില്‍ പ്രവേശിക്കാനും പുറത്തുപോകാനും സാധിക്കും. ഓരോ സന്ദര്‍ശനത്തിലും പരമാവധി 90 ദിവസം വരെ താമസിക്കാം. എന്നാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ യുഎഇയില്‍ ചെലവഴിക്കുന്ന ആകെ കാലയളവ് 180 ദിവസം കവിയാന്‍ പാടില്ല. വിസയുടെ ആകെ ചെലവ് 3713 ദിര്‍ഹമാണ്. ഇതില്‍ വിസ ഫീസ്, സേവന ചാര്‍ജുകള്‍, തിരികെ ലഭിക്കുന്ന സാമ്പത്തിക ഗ്യാരന്റി എന്നിവ ഉള്‍പ്പെടുന്നു. അപേക്ഷയ്ക്ക് മുമ്പുള്ള 6 മാസത്തിനിടെ കുറഞ്ഞത് 4,000 യുഎസ് ഡോളര്‍ ബാങ്ക് ബാലന്‍സ് ആവശ്യമാണ്. ഈ ദീര്‍ഘകാല വിസ പ്രധാനമായും വിനോദസഞ്ചാരികള്‍, സ്ഥിരമായി യാത്ര ചെയ്യുന്നവര്‍, കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നവര്‍, ബിസിനസ് ആവശ്യങ്ങള്‍ക്കായി പതിവായി യുഎഇ സന്ദര്‍ശിക്കുന്നവര്‍ എന്നിവര്‍ക്കായി കൂടുതല്‍ സൗകര്യപ്രദമായി രൂപകല്‍പ്പന ചെയ്തതാണ്.
യോഗ്യത എന്തൊക്കെ, എങ്ങനെ അപേക്ഷിക്കാം
കുറഞ്ഞത് 6 മാസത്തെ കാലാവധിയുള്ള സാധുവായ പാസ്പോര്‍ട്ട് അപേക്ഷകന് ഉണ്ടായിരിക്കണം. പുതിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സാധുവായ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ തെളിവ്, റൗണ്ട്ട്രിപ്പ് വിമാന ടിക്കറ്റ്, കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകള്‍ യുഎഇയുടെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും സ്മാര്‍ട്ട് ആപ്ലിക്കേഷനുകളിലൂടെയും 24 മണിക്കൂറും സമര്‍പ്പിക്കാം. കൂടാതെ Customer Happiness Centers അല്ലെങ്കില്‍ Amer Service Centers വഴിയും അപേക്ഷ നല്‍കാം. ഓണ്‍ലൈനിലൂടെ ആവശ്യമായ സേവനം തെരഞ്ഞെടുക്കുക, അപേക്ഷാ ഫോം പൂരിപ്പിക്കുക, ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക, നിര്‍ദ്ദിഷ്ട ഫീസ് അടയ്ക്കുക. വിസ അനുവദിച്ചാല്‍ അനുവദിച്ചിരിക്കുന്ന താമസകാലാവധി കവിയാതിരിക്കാന് ശ്രദ്ധിക്കണം. പ്രവേശനപുറത്തുകടക്കല് വിവരങ്ങള്‍ വഴി പരിശോധിച്ച് ഓവര്‍സ്റ്റേ പിഴകള്‍ ഒഴിവാക്കണം. എല്ലാ രാജ്യക്കാര്‍ക്കും ലഭ്യമാണ്. സ്പോണ്‍സറുടെയോ ഹോസ്റ്റിന്റെയോ ആവശ്യമില്ല. ഈ 5വര്‍ഷത്തെ മള്‍ട്ടിപ്പിള്‍എന്‍ട്രി ടൂറിസ്റ്റ് വിസ ദുബൈയെ ആഗോള വിനോദസഞ്ചാര കേന്ദ്രമായി കൂടുതല്‍ ശക്തിപ്പെടുത്തുകയും സന്ദര്‍ശകര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ടൂറിസം മേഖലയുടെയും യാത്രാ ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെയും വളര്‍ച്ചയ്ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.