സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ പാറ്റകള്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായി. പ്രതിപക്ഷത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പരീക്ഷാ ക്രമക്കേടുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചക്ക് സമ്മതിച്ചത്. സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ നിര്‍ത്തിവെച്ചു. വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രാജിവെക്കണമെന്ന് കെ.സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടപ്പോള്‍, പൊലീസ് നടപടിയില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പിന്നോട്ടില്ലെന്നും സമരം കൂടുതല്‍ ശക്തമാക്കുമെന്നും പ്രതിഷേധിക്കുന്ന സംഘടനകള്‍ വ്യക്തമാക്കി. പാര്‍ലമെന്റ് മാര്‍ച്ചിനിടെ അറസ്റ്റിലായവരെ ഡല്‍ഹി പൊലീസ് വിട്ടയച്ചു. ഇന്ത്യ മുന്നണി പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. നേതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെയുള്ള അതിക്രമം തുടര്‍ന്നാല്‍ വന്‍ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്കിയ അദ്ദേഹം, വിദ്യാര്‍ഥികളെയും പ്രതിപക്ഷത്തെയും ഭയപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും പറഞ്ഞു.