സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

അജ്മാന്: ഷാര്‍ജ ഒഴികെയുള്ള വടക്കന്‍ എമിറേറ്റുകള്‍ക്കായി 6 ഇന്ത്യന്‍ കോണ്‍സുല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് ഏജന്‍സി, ഇന്ത്യന്‍ സര്‍ക്കാരിന്റെ നിശ്ചിത ഫീസിനും ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് നിരക്കിനും പുറമെ 19 ദിര്‍ഹം മാത്രമാണ് സേവന നിരക്ക് ഈടാക്കുന്നത്. പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പുതിയ നിരക്ക് ബാധകമായിരിക്കും. 36 പേജുള്ള സാധാരണ പാസ്പോര്‍ട്ട് പുതുക്കാന്‍ 477 ദിര്‍ഹവും തത്കാല്‍ സേവനത്തിന് 927 ദിര്‍ഹവും ഈടാക്കും. നിലവില്‍ മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുത്തവര്‍ക്കാണ് കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. നിശ്ചയിച്ച സമയത്തിന് 15 മിനിറ്റ് മുമ്പ് പ്രവേശിക്കാം. തത്കാല്‍ അപേക്ഷകര്‍, നവജാത ശിശുക്കളുടെ മാതാപിതാക്കള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് നേരിട്ട് പ്രവേശിക്കാം. യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൂടുതല്‍ വേഗത്തിലും ഏകീകൃതമായും കോണ്‍സുലര്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. വടക്കന്‍ എമിറേറ്റുകളിലെ കേന്ദ്രങ്ങള്‍-അജ്മാന്: ഇന്ത്യന്‍ അസോസിയേഷന് അജ്മാന്, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം റോഡ്, അല്‍ ജെര്‍ഫ് ഇന്‍ഡസ്ട്രിയല്‍ 3. ഉമ്മുല്‍ ഖുവൈന്‍: ഇന്ത്യന്‍ അസോസിയേഷന്, അല്‍ നീഫ, അല്‍ റംല 2. റാസല്‍ഖൈമ: ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, അല്‍ മമൗറ റോഡ്, അല്‍ മമൗറ. ഫുജൈറ: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, അല്‍ ഫസീല്‍, ഫുജൈറ. കല്‍ബ: ഇന്ത്യന്‍ സോഷ്യല്‍ & കള്‍ച്ചറല്‍ ക്ലബ്, അല്‍ തറീഫ് 5, കല്‍ബ. ഖോര്‍ ഫക്കാന്: റൂം 203, ബ്രിഡി 670 സറൂണി ബില്‍ഡിംഗ്, ശൈഖ് ഖാലിദ് റോഡ്.