സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

അബുദാബി: കൊല്ലം ഇരവിപുരം എ.ആര് മന്‍സില്‍ ഷാന്‍ ഇല്ലിയാസ് (39) അബുദാബിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. അബുദാബിയിലെ സ്വകാര്യ കമ്പിനിയില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഷാന്റെ സഹോദരി ഒമാനില്‍ വെച്ച് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇല്യാസ് അബൂബക്കര്‍-നദീറ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിസ്മി. മക്കള്‍: ഇസ ഇനായ, ഇഷ ഇദായത്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് കൊല്ലൂര്‍വിള ജുമാമസ്ജിദില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.



