സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ദുബൈ: വിവിധ തരം വിസകളെ സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ അതിന്റെ നിബന്ധനകള്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. കുടുംബങ്ങളെയും സുഹൃത്തുക്കളെയും സ്പോണ്സര് ചെയ്യുന്ന സന്ദര്‍ശക വിസക്കുള്ള നിബന്ധനകള്‍ ദുബൈ ജിഡിആര്‍എഫ്എ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വേനല്‍ക്കാല അവധിയും മറ്റു ഒഴിവുകളും വരുന്ന സാഹചര്യത്തില്‍ നിരവധി കുടുംബങ്ങള്‍ ദുബൈയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നുണ്ട്. കുറഞ്ഞത് 4000 ദിര്‍ഹം ശമ്പളമുള്ള പ്രവാസിക്ക് കുടുംബ വിസ സ്പോണ്സര് ചെയ്യാം. ഒന്നാം തലത്തിലുള്ള ബന്ധുക്കളായി മാതാപിതാക്കള്‍, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവരെ സ്പോണ്സര് ചെയ്യാനുള്ള അര്‍ഹതയുണ്ട്. എന്നാല്‍ രണ്ടാം നിരയിലുള്ള ബന്ധുക്കളായ സഹോദരങ്ങള്‍, മുത്തച്ഛന്, മുത്തശ്ശി, പേരക്കുട്ടികള്‍, അമ്മാവന്, കസിന്‍സ് തുടങ്ങിയവരെ സ്പോണ്സര് ചെയ്യാന്‍ കുറഞ്ഞത് പ്രതിമാസം 8000 ദിര്‍ഹം ശമ്പളം ആവശ്യമാണ്. ഇനി ബന്ധുക്കളല്ലാത്ത ഒരു സുഹൃത്തിനെ സ്പോണ്സര് ചെയ്യാന്‍ പ്രതിമാസം 15,000 ദിര്‍ഹം ശമ്പളം വേണം. സ്പോണ്സര് ചെയ്യുന്ന വ്യക്തിക്ക് യുഎഇ റസിഡന്‍സ് വിസ, എമിറേറ്റ്സ് ഐഡി, വരുമാനത്തിന്റെ തെളിവ് എന്നിവ അപേക്ഷിക്കുമ്പോള്‍ സമര്‍പിക്കണം. ശമ്പളത്തിന്റെയും ബന്ധം തെളിയിക്കുന്നതിന്റെ രേഖകള്‍ ഹാജരാക്കണം. സന്ദര്‍ശകന്റെ പാസ്പോര്‍ട്ടിന് പുറമെ മടക്കയാത്ര വിമാനടിക്കറ്റ്, ഇന്‍ഷുറന്‍സ്, താമസ ബുക്കിംഗ് രേഖകള്‍ വേണം. 30 ദിവസത്തിന് 200 ദിര്‍ഹവും 60 ദിവസം: 300 ദിര്‍ഹം, 90 ദിവസം: 400 ദിര്‍ഹവുമാണ് വിസ ചാര്‍ജ്. കൂടാതെ 1,000 ദിര്‍ഹത്തിന്റെ തിരികെ ലഭിക്കുന്ന സുരക്ഷാ നിക്ഷേപവും പുറമെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, സര്‍വീസ് ചാര്‍ജുകള്‍ എന്നിവയും ബാധകമായേക്കാം. ജിഡിആര്‍എഫ്എയുടെ പോര്‍ട്ടലിലും ആമര്‍ സെന്ററിലും വിസക്ക് അപേക്ഷിക്കാം.