സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂഡല്‍ഹി: രാജ്യം ഭരിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടത്തെ വിറപ്പിച്ച് ഇന്ത്യന്‍ യുവസമൂഹം. ഡല്‍ഹിയിലെ ജന്തര്‍മന്തര്‍ വിജയാഘോഷത്തിലാണ്. നാളിതുവരെ ചോരാത്ത വീര്യത്തോടെ നെഞ്ച് വിരിച്ചു നിന്ന ഇന്ത്യന്‍യുവത്വം നരേന്ദ്രമോദി ഭരണത്തിന്റെ ധാര്‍ഷ്ടത്തിന് മുന്നില്‍ വിജയം വരിച്ചിരിക്കുന്നു. വെറും പാറ്റകളെന്നും, ഹിറ്റടിച്ചാല്‍ എല്ലാ ചത്ത് വീഴുമെന്ന് വീമ്പിളക്കിയ ബിജെപിയും അവരുടെ കൂലിയെഴുത്തുകാരായ മാധ്യമങ്ങളും പുലമ്പിയപ്പോള്‍ എല്ലാ പരിഹസിച്ചു തള്ളുകയായിരുന്നു യുവാക്കള്‍. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ചൂട് എന്താണെന്ന് സംഘികള്‍ക്ക് കാണിച്ചു കൊടുത്തിരിക്കുകയാണ് പാറ്റകളെന്ന് അധിക്ഷേപം ഏറ്റുവാങ്ങിയ യുവസമൂഹം. സുപ്രീം കോടതി ജഡ്ജിയുടെ വായില്‍ നിന്നും ഉതിര്‍ന്നു വീണ് പാറ്റകള്‍ എന്ന പ്രയോഗമാണ് പിന്നീട് കൊടുംപാറ്റകളായി കൂട്ടത്തോടെ ഡല്‍ഹിയിലേക്ക് പറന്നെത്താന്‍ പ്രേരകമായത്. രണ്ട് ദിവസത്തിനകം എല്ലാം അവസാനിക്കുമെന്ന് കരുതിയിരുന്ന ഭരണകൂടത്തിന് തെറ്റി. പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള വഴി നോക്കി. അത് തിരിച്ചടിയാവുമെന്ന് കണ്ടതോടെ വ്യാപകമായ രാജ്യജദ്രോഹ കുറ്റങ്ങള്‍ പഴിചാരി ഗോദി മാധ്യമങ്ങള്‍ പണി തുടങ്ങി. ഒടുവില്‍ പ്രധാനമന്ത്രി അര്‍ധരാത്രിയില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് മുതലക്കണ്ണീരൊഴുക്കിയെങ്കിലും യുവ സമൂഹം അതെല്ലാം പുച്ഛത്തോടെ തള്ളിക്കളഞ്ഞു.
ഇന്ന് ധര്‍മേന്ദ്ര പ്രധാന് രാജിവെച്ചതോടെ ആഘോഷ തിമിര്‍പ്പിലാണ് സമരവേദിയായ ജന്തര്‍ മന്ദര്‍. സമര നായകനും സിജെപി നേതാവുമായ അഭിജീത് ദീപ്കെയുടെ നേതൃത്വത്തിലായിരുന്നു സമരക്കാര്‍ തടിച്ചുകൂടിയത്. നീറ്റ് പരിക്ഷ ക്രമക്കോടിനെ തുടര്‍ന്ന് ജീവ നഷ്ടമായ വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് 1 കോടി രൂപ നല്‍കണമെന്ന് അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. അതിക്രമം നടത്തിയ പൊലീസ്കാര്‍ക്ക് എതിരെ നടപടി എടുക്കണം. രാജിവച്ചില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന് എല്ലാവരും ചോദിച്ചു. യുവാക്കള്‍ ഒരുമിച്ച് വന്നാല്‍ എന്ത് ചെയ്യാം എന്ന് കണ്ടില്ലേ. ഇത് ആദ്യ വിക്കറ്റ് മാത്രം. ഇത് ഒരു തുടക്കം മാത്രം. ഇന്ന് ധര്‍മേന്ദ്ര പ്രധാന്റെ രാജി നടന്നു. ഈ വിജയത്തില്‍ എന്നെ ഹീറോ ആക്കേണ്ട ആവശ്യമില്ല എന്ന് അഭിജിത് ദീപകെ പറഞ്ഞു. ഇത് ഇന്ത്യന്‍ യുവസമൂഹത്തിന്റെ വിജയമാണ്. ഈ രാജ്യം ഭരണഘടനക്ക് അനുസരിച്ചാണ് മുന്നോട്ടു പോകുന്നതെന്ന് യുവാക്കള്‍ തെളിയിച്ചിരിക്കുന്നു. രാജ്യം ആരുടെയും കുത്തകയല്ലെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടര്‍ന്ന് ജീവനൊടുക്കിയ കുട്ടികളുടെ പേര് അഭിജീത് ഉറക്കെ വായിക്കുകയും കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. സമര വിജയം ജീവത്യാഗം ചെയ്ത കുട്ടികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 35 ദിവസം നീണ്ട സമരത്തിനൊടുവിലാണ് ധര്‍മേന്ദ്ര പ്രധാന് രാജി സമര്‍പ്പിച്ചത്. പ്രധാന് രാജിവെക്കില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നല്കിയ സൂചന. എന്നാല്‍ പിന്നോട്ടില്ലെന്ന് സമരക്കാരും ഉറച്ച തീരുമാനമെടുത്തതോടെ മോദി സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നു. വാങ് ചുക്കിന്റെ നിരാഹാര സമരത്തോടെയാണ് സമരത്തിന് പുതുജീവന്‍ വെച്ചത്. സമരം വ്യാപിപ്പിക്കുമ്പോഴും രാജ്യവ്യാപക ശ്രദ്ധ നേടുമ്പോഴും പ്രധാന് രാജിവെക്കേണ്ടെന്നായിരുന്നു കേന്ദ്ര നിലപാട്. പ്രധാന്റെ രാജി ഒഴികെ സമരക്കാരുടെ മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നായിരുന്നു കേന്ദ്ര നിലപാട്. സമരക്കാരെ തണുപ്പിക്കാന്‍ പരീക്ഷാ ചോര്‍ച്ച തടയാന്‍ പ്രത്യേക ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പ്രധാന്റെ രാജിയില്ലാതെ പിന്തിരിയില്ലെന്ന് സിജെപി അന്ത്യശാസനം നല്‍കിയതോടെയാണ് ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെ അപ്രതീക്ഷിതമായി രാജി പ്രഖ്യാപനമുണ്ടായത്.