ഈ ജേഴ്സിക്കായി എന്റെ ജീവിതം സമര്‍പിച്ചു; നെയ്മര്‍ വിരമിച്ചു

തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പോലീസ് വെടിവെച്ചു കോല്ലണമെന്ന് പരസ്യമായി പ്രഖ്യാപിച്ച സംഘ്പരിവാര്‍ സഹയാത്രികനായ ടി.ജി മോഹന്‍ദാസിനെ തള്ളിപ്പറഞ്ഞ് ആര്‍എസ്എസ്. മോഹന്‍ദാസിന്റെ പരാമര്‍ശം വ്യക്തിപരമെന്നും അപലപനീയമെന്നും ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കി. പരാമര്‍ശം വിവാദമായതോടെയാണ് ടി ജി മോഹന്‍ദാസിനെ തള്ളി നേതൃത്വം തന്നെ രംഗത്തെത്തിയത്. പ്രതിഷേധത്തെ കുറിച്ചുള്ള ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം വ്യക്തിപരമാണെന്നും ആര്‍എസ്എസ് അതിനോട് യോജിക്കുന്നില്ലെന്നും ആര്‍എസ്എസ് ദക്ഷിണകേരളം പ്രാന്ത സഹകാര്യവാഹക് കെ.ബി ശ്രീകുമാര്‍ പറഞ്ഞു. ആര്‍എസ്എസിന്റെ ഒരുതരത്തിലുള്ള ചുമതലകളും നിലവില്‍ ടി ജി മോഹന്‍ദാസ് വഹിക്കുന്നില്ലെന്നും ആര്‍എസ്എസ് വ്യക്തമാക്കി. തനിക്ക് അധികാരമുണ്ടായിരുന്നെങ്കില്‍ ജന്തര്‍മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്നും ശേഷം പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെക്കുമെന്നുമായിരുന്നു മോഹന്‍ദാസ് പ്രഖ്യാപിച്ചത്. ജനക്കൂട്ടത്തോട് പിരുഞ്ഞുപോകാന് മൂന്നുതവണ ആവശ്യപ്പെടും. തുടര്‍ന്ന വെടിവെക്കും, അപ്പോള്‍ ആളുകള്‍ ചിതറിയോടും. അതില്‍ കുറേപേര്‍ മരിക്കും, കുറേപേര്‍ക്ക് അംഗഭംഗം സംഭവിക്കും. അവിടെ വീണ ശവങ്ങള് പെറുക്കിക്കൂട്ടി ആശുപത്രിയില്‍ എത്തിക്കും-ഇതൊക്കെയായിരുന്നു സംഘിയായ ടിജി മോഹന്‍ദാസിന്റെ വീഡിയോ പരാമര്‍ശങ്ങള്‍. ഇതിലും തീര്‍ന്നില്ല, സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്കെതിരെയും മോശമായ പരാമര്‍ശങ്ങള്‍ നടത്തി. ബലാല്‍സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഡല്‍ഹിയില്‍ സമരം ചെയ്യുന്നത്. അതുകൊണ്ട് അവിടെ നിന്നും പോലീസിനെ പൂര്‍ണമായും പിന്‍വലിച്ചാല്‍ അവിടെ കൂട്ടബലാത്സംഗവും കൊലപാതകവും നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ടിജി മോഹന്‍ദാസിന്റെ പരാമര്‍ശത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ തുടങ്ങിയ സംഘടനകള്‍ പരാതി നല്‍കിയിരുന്നു.