സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

തിരുവനന്തപുരം: സസ്പെന്ഷന് ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന എ.ഡി.ജി.പി എം.ആര്. അജിത് കുമാറിന്റെ ആവശ്യം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍-സിഐടി തള്ളി. ജസ്റ്റിസ് ഹരിപാലിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് ഇടക്കാല ആശ്വാസം അനുവദിക്കാതിരുന്നത്. നിര്‍ണായകമായ മന്ത്രിസഭാ യോഗം ചേരാനിരിക്കെയാണ് അജിത് കുമാര്‍ അടിയന്തര ഹര്‍ജിയുമായി ട്രിബ്യൂണലിനെ സമീപിച്ചത്. പുതിയ ഡി.ജി.പി നിയമനവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകാനിരിക്കെ, സസ്പെന്ഷന് നിലനില്‍ക്കുന്നത് പ്രമോഷന് സാധ്യതയെ ബാധിക്കുമെന്ന ആശങ്കയിലായിരുന്നു ഹര്‍ജി. ഹര്‍ജിയില്‍ സസ്പെന്ഷന് ഉത്തരവ് നിയമപരമല്ലെന്ന് അജിത് കുമാറിന്റെ ഭാഗം വാദിച്ചു. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലായതിനാല്‍ സസ്പെന്ഷന് ഉത്തരവ് മുഖ്യമന്ത്രി പുറപ്പെടുവിക്കേണ്ടതായിരുന്നു. എന്നാല്‍ ഗവര്‍ണറുടെ പേരില്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവില്‍ ഒപ്പുവെച്ചതെന്നും, പ്രധാന കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രത്യേക അന്വേഷണ സംഘം (SIT) റിപ്പോര്‍ട്ട് നല്കിയതും അധികാരപരിധി ലംഘിച്ചുള്ള നടപടിയാണെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
അതേസമയം, സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി അനൂപ് വി. നായര്‍ സ്റ്റേ അനുവദിക്കുന്നതിനെ ശക്തമായി എതിര്‍ത്തു. ആലപ്പുഴയിലെ ഒരു കേസ് അട്ടിമറിച്ച് ഇരകള്‍ക്ക് നീതി നിഷേധിച്ചെന്നത് ഗുരുതരമായ ആരോപണമാണെന്നും, പ്രഥമദൃഷ്ട്യാ കുറ്റം ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സസ്പെന്ഷന് നടപടിയെടുത്തതെന്നും സര്‍ക്കാര്‍ ട്രിബ്യൂണലിനെ അറിയിച്ചു. ഡി.ജി.പി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ അജിത് കുമാര്‍ അര്‍ഹനല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ട്രിബ്യൂണല്‍ സര്‍ക്കാരിന്റെ നിലപാട് അംഗീകരിച്ച് ഇടക്കാല സ്റ്റേ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് സമയം അനുവദിച്ച ട്രിബ്യൂണല്‍ കേസ് ഓഗസ്റ്റ് 20 ലേക്ക് മാറ്റി. ഇടക്കാല സ്റ്റേ ലഭിക്കാത്ത സാഹചര്യത്തില്‍, വരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഡി.ജി.പി സ്ഥാനത്തേക്കുള്ള പരിഗണനയില്‍ അജിത് കുമാറിന്റെ സാധ്യതകള്‍ക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.