സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

വിഡ്ഢികള്‍ തങ്ങളെ കേള്‍ക്കാന്‍ തയ്യാറാവുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞതായി രാഹുല്‍ ഗാന്ധി പാര്‍ലിമെന്റില്‍. ചിലര്‍ വിചാരിക്കുന്നത് താന്‍ ദൈവം ആണെന്നാണ്. എല്ലാം അറിയാമെന്നാണ് ചില ആളുകള്‍ വിചാരിക്കുന്നത്. അവര്‍ സ്വയം ദൈവം ആണെന്ന് കരുതുന്നു. ആരുടെയും വാക്ക് കേള്‍ക്കില്ല, ആരെയും ബഹുമാനിക്കില്ല. അവരെ വിഡ്ഡികള്‍ എന്ന് വിളിക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായും രാഹുല്‍ തുറന്നടിച്ചു. രാഹുല്‍ ഗാന്ധിയുടെ വിഡ്ഢി പരാമര്‍ശത്തില്‍ ലോക്സഭ ബഹളമയമായി. വിദ്യാര്‍ത്ഥികല്‍ എല്ലാം തുറന്ന മനസ്സോടെ സമീപിക്കുന്നവരാണ്. ഇതെല്ലാം തനിക്ക് ഒരു വിദ്യാര്‍ത്ഥിനി തന്ന മറുപടിയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ പരാമര്‍ശങ്ങള്‍ ഭരണപക്ഷത്തെ ചൊടിപ്പിച്ചതോടെ, ഭരണപക്ഷ അംഗങ്ങള്‍ സഭയില്‍ ബഹളം വെയ്ക്കുകയായിരുന്നു.
രാഹുല്‍ ഗാന്ധി പാര്‍ലമെന്റി നടപടികള്‍ പഠിക്കുന്നില്ലെന്ന് റിജിജു പരിഹസിച്ചു. വിദ്യാര്‍ത്ഥിയുടെ മറവില്‍ രാഹുല്‍ ഗാന്ധി വിഡ്ഢി എന്ന പദം ഉപയോഗിക്കുന്നത്. സഭ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. രേഖകളില്‍ നിന്ന് ഒഴിവാക്കണം. രാഹുല്‍ സഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് കിരണ്‍ റിജിജു പറഞ്ഞു. താന്‍ ആരെയും വിഡ്ഢി എന്ന് വിളിച്ചില്ലല്ലോ, എങ്കില്‍ വേറെ പദം ഉപയോഗിക്കാം എന്ന് രാഹുല്‍ മറുപടി നല്കി. തുടര്‍ന്ന് വിഡ്ഢികള്‍ എന്ന പദം മയപ്പെടുത്തി രാഹുല്‍ രണ്ടാമത്തെ വിഭാഗം എന്നാക്കി. രണ്ടാമത്തെ വിഭാഗത്തിന് എപ്പോഴും ഒരു ചിത്രം വേണം. ആ ചിത്രം സത്യമല്ല. വിഡ്ഢി സ്വയം ദൈവം എന്ന് വിശ്വസിക്കുന്നതുകൊണ്ട് ഒരു പ്രതിച്ഛായ ഉണ്ടാക്കാന്‍ നോക്കുന്നു. മൂന്നാമത്തെ വിഭാഗം ഉണ്ട് അന്തഭക്തര്‍. വിഡ്ഢികളെ പിന്തുടരുന്നവര്. ഒരു 18 കാരിയാണ് തന്നോട് ഇതെല്ലാം പറഞ്ഞത്. നമ്മുടെ വിദ്യാര്‍ഥികള്‍ പരീക്ഷകളെ പറ്റിയും വിദ്യാഭ്യാസ മേഖലയെ പറ്റിയും സംസാരിക്കുന്നു. വിദ്യാഭ്യാസ ബജറ്റിലേക്കുള്ള ആകെയുള്ള നീക്കിയിരിപ്പിനേക്കാള്‍ കൂടുതലാണ് ഒരു പരീക്ഷയ്ക്ക് വേണ്ടി ചിലവിടുന്ന തുക. സംഘ്പരിവാര്‍ രാജ്യത്തെ എല്ലാ സര്‍വകലാശാലയും നിയന്ത്രിക്കുന്നു. എല്ലായിടത്തും സംഘ്പരിവാര്‍ കാരനായ ഒരു വൈസ് ചാന്‍സലര്‍ ഉണ്ട്. ധര്‍മേന്ദ്ര പ്രധാന് ഒരു സിംബല്‍ മാത്രമാണ്. വിദ്യാര്‍ഥികളുടെ ശത്രു ആര്‍എസ്എസ് ആണ്. കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇവരെ നേരിടാന്‍ ധൈര്യമില്ല. എന്നാല്‍ കുട്ടികള്‍ നേര്‍ക്ക് നേര് നിന്ന് പോരാടി. വിദ്യാര്‍ഥികള്‍ ഭയത്തെ മറികടന്നു. അവരെ തകര്‍ക്കാന്‍ മുന്നോട്ടുവച്ച ആശയത്തെ വിദ്യാര്‍ഥികള്‍ വെല്ലുവിളിക്കുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സഭയില്‍ വരാന്‍ ധൈര്യമില്ലെന്നും രാഹുല്‍ പറഞ്ഞു.