സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സിപിഎം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്. ഈ പദ്ധതിയുടെ നടപടികള്‍ ആരംഭിച്ചു എന്ന് ആരും പറഞ്ഞിട്ടില്ല; പിന്മാറാന് ആകുമെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്താനാണ്. പിഎം ശ്രീ പദ്ധതി വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടിക്ക് പിന്നാലെ മന്ത്രിയുടെ വിശദീകരണം. പിഎം ശ്രീ ഫണ്ട് കിട്ടണമെങ്കില്‍ നടപടികളിലേക്ക് കടക്കണമെന്നും നടപടികള്‍ ആരംഭിച്ചു എന്ന് ആരും പറഞ്ഞിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്. എവിടെയെങ്കിലും ഒക്കെ എന്തെങ്കിലും പരാമര്‍ശം കിട്ടിയാല്‍ അതില്‍ കയറി പിടിക്കുന്നത് തങ്ങളുടെ ഭാഗം ക്ലിയര്‍ അല്ല എന്ന ബോധ്യത്തില്‍ നിന്നാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതി ആരംഭിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞാണ് ഇടതു സര്‍ക്കാര്‍ ഏകപക്ഷീയമായ ഒപ്പുവച്ചെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഒപ്പിട്ടത് പിന്മാറാന് ആകാത്ത ധാരണ പത്രത്തിലാണ്. പിന്മാറാനാവുമെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്താനാണെന്ന് മന്ത്രി എന്‍ ഷംസുദ്ദീന് പറഞ്ഞു. കേരളത്തില്‍ പി എം ശ്രീ പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.