സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

കേരളത്തില്‍ നാളെയും (ഞായറാഴ്ച) കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാസര്‍ക്കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ ഉരുള്‍പൊട്ടലും മഴവെള്ളപ്പാച്ചിലും തുടരുന്നതിനാല്‍ കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. വയനാട്, മലപ്പുറം അടക്കമുള്ള ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. വടക്കന്‍ ജില്ലകളിലെ ഡാമുകള്‍ നിറഞ്ഞു കവിഞ്ഞു. പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണെങ്കിലും പല പ്രദേശങ്ങളിലും റെഡ് അലര്‍ട്ടിന്റെ സുരക്ഷ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂര്‍ പെയ്ത മഴയില്‍ സംസ്ഥാനത്തെ മിക്കവാറും ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകളിലാണ് കനത്ത മഴക്ക് സാധ്യതയുള്ളത്. പല ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍ക്കോട്, കോഴിക്കോട് ജില്ലകളില്‍ ഉരുള്‍പൊട്ടി വന്‍ നാശനഷ്ടമുണ്ടായി. ഇടുക്കി, പത്തനംതിട്ട ജില്ലകളിലും വ്യാപകമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലയിടത്തും കടലാക്രമണവും രൂക്ഷമായിട്ടുണ്ട്. വയനാട് അടക്കമുള്ള അഞ്ച് ജില്ലകളില്‍ പഠന സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് 65 കേന്ദ്രങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച കനത്ത നാശനഷ്ടങ്ങളുണ്ടായി. ശനിയാഴ്ച വൈകുന്നേരം മഴ കുറഞ്ഞെങ്കിലും ഓറഞ്ച് അലര്‍ട്ടിലേക്ക് മാറിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ ഭീതിയിലാണ്. റാന്നിയിലും ആറന്മുളയിലും വെള്ളപ്പൊക്കമുണ്ടായി. ജില്ലയില്‍ നാല്പതോളം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ അറിയിപ്പുള്ളത്.