സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ഷാര്‍ജ: സെപ്തംബര്‍ ആറിന് നടക്കുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് തെരഞ്ഞെടുപ്പില്‍ യുഎഇ കെഎംസിസി ട്രഷറര്‍ നിസാര്‍ തളങ്കര നേതൃത്വം നല്കുന്ന ഡെമോക്രാറ്റിക് ഫ്രന്റ് സഖ്യത്തിന്റെ വിജയം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി. പ്രസിഡന്റ് ഏവി സുബൈറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഷാര്‍ജ കെഎംസിസി മണ്ഡലം പ്രവര്‍ത്തക സമിതി യോഗം പ്രചാരണ പരിപാടികള്‍ ആവിഷ്കരിച്ചു. നിസാര്‍ തളങ്കരയുടെ നേതൃത്വത്തിലുള്ള മുന്നണിയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ചതായി യോഗം വിലയിരുത്തി. യോഗത്തില്‍ യുസഫ് ഹാജി അരയി പ്രാര്‍ത്ഥന നടത്തി. സൈനുദ്ധീന്‍ ബല്ലാകടപ്പുറം, റസാഖ് മാണിക്കോത്ത്, അസ്ലം ബല്ലാക്കടപ്പുറം, യുസഫ് കമ്മാടം ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. കരിം കൊളവയല്‍ സ്വാഗതവും അബ്ബാസ് നന്ദിയും പറഞ്ഞു.