സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസങ്ങളിലായി പെയ്ത തീവ്ര മഴക്ക് കാരണം ലഘുമേഘ വിസ്ഫോടനമാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തി. ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ മഴ പെയ്തത് കേരളത്തിലെ ഭൂമിക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. പെയ്ത മഴ വെള്ള ഒഴിഞ്ഞുപോകാനാവാത്ത സ്ഥിതിയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ഇന്ന് മഴ കുറഞ്ഞുവെങ്കിലും ദുരിതങ്ങള്‍ക്ക് അറുതിയായിട്ടില്ല. കാസര്‍ക്കോട് മുതല്‍ തൃശൂര്‍ വരെയുള്ള വടക്കന്‍ ജില്ലകളിലാണ് തീവ്രമഴ പെയ്തത്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി. നേരത്തെ തന്നെ കാലാവസ്ഥാ മുന്നറിയിപ്പ് നല്കിയതിനാല് മനുഷ്യജീവന് നഷ്ടപ്പെടാതിരിക്കാന്‍ സഹായകമായി. തെക്കന്‍ ജില്ലകളില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കനത്ത ദുരന്തമുണ്ടായത്. ആറന്മുള, റാന്നി മേഖലകളില്‍ വെള്ളപ്പൊക്കം തന്നെയുണ്ടായി. ഇവിടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പോരായ്മയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. മലയോര മേഖലയില്‍ വലിയ ദുരന്തമാണുണ്ടായിരിക്കുന്നത്. നൂറ് കണക്കിന് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ആറന്മുളയില് കൂടുതല്‍ ദുരിതാശ്വാസ സംവിധാനങ്ങള്‍ വേണമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തമേഖലയില്‍ റവന്യുവകുപ്പ് ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റവന്യുമന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. വടക്കന്‍ കേരളത്തില്‍ കാസര്‍ക്കോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ ദുരന്തങ്ങളുണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. നദികള്‍ കരകവിഞ്ഞതിനാല്‍ കാര്‍ഷിക നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.