കാണാതായ മത്സ്യതൊഴിലാളികളുടെ വീട് മന്ത്രിമാര്‍ സന്ദര്‍ശിച്ചു; കോസ്റ്റല്‍ പോലീസ് പ്രവര്‍ത്തനം ശക്തമാക്കും

ഡല്‍ഹി സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊല്ലണമെന്നും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്നും പ്രസ്താവിച്ച സംഘ്പരിവാര്‍ നേതാവ് ടിജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്രമസമാധാനം തകര്‍ക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയെന്ന കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കൂടാതെ കലാപത്തിന് ആഹ്വാനം ചെയ്യുക, ശത്രുതകളുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. മോഹന്‍ദാസിനെ കസ്റ്റഡിയില്‍ വിടുമോ ജാമ്യം നല്‍കുമോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.



