യുഎഇയില്‍ വേനല്‍ക്കാലത്തിന് വിട; സെപ്റ്റംബര്‍ 23 മുതല്‍ ശരത്കാലം: ചൂട് ശമിക്കും

ദുബൈ: ഫുട്ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മലയാളി വേഷത്തില്‍ ജോര്‍ജിനയെ താലികെട്ടി വിവാഹം ചെയ്യുന്നു…വിവാഹത്തില്‍ മെസ്സിയും നെയ്മറും കിലിയന്‍ എംബാപ്പെയും തുടങ്ങിയ ഫുട്ബോള്‍ താരങ്ങളും മുണ്ടും ഷര്‍ട്ടും അണിഞ്ഞ് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നു…റൊണാള്‍ഡോയുടെ വിവാഹവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഐ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. റൊണാള്‍ഡോ റോഡ്രിഗസിനെ പോര്‍ച്ചുഗലില്‍ വിവാഹം ചെയ്തതിന് പിന്നാലെയാണ് എആ വീഡിയോ വൈറലായത്. കേരള ശൈലിയിലുള്ള വേഷങ്ങളും വിവാഹ ചടങ്ങുകളും സല്‍ക്കാരവും സദ്യയും കൗതുകമുണര്‍ത്തും. വളരെ യാഥാര്‍ഥ്യം തോന്നുന്ന രീതിയില്‍ സൃഷ്ടിച്ചിരിക്കുന്ന ഈ AI വീഡിയോയില്‍ റൊണാള്‍ഡോയെയും ജോര്‍ജിനയെയും പരമ്പരാഗത കേരളീയ വധൂവരന്മാരായി അവതരിപ്പിക്കുന്നു. മനോഹരമായ വിവാഹവസ്ത്രങ്ങള്‍, വര്‍ണാഭമായ അലങ്കാരങ്ങള്‍, ചടങ്ങുകളുടെ ദൃശ്യങ്ങള്‍, വലിയ ആഘോഷങ്ങള്‍ എന്നിവ വീഡിയോയില്‍ കാണാം. ലയണല്‍ മെസ്സി, നെയ്മര്‍, കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലാന്‍ഡ് തുടങ്ങിയ ഫുട്ബോള്‍ താരങ്ങളെയും പരമ്പരാഗത ഇന്ത്യന്‍ വേഷത്തില്‍ വിവാഹ അതിഥികളായി എത്തുന്നുണ്ട്. കൂടാതെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയും വീഡിയോയില്‍ അതിഥിയായി പ്രത്യക്ഷപ്പെടുന്നു. ഇവരൊന്നും റൊണാള്‍ഡോയുടെ യഥാര്‍ത്ഥ വിവാഹത്തില്‍ പങ്കെടുത്തില്ലെങ്കിലും എഐ വീഡിയോയില്‍ സജീവ സാന്നിധ്യമുണ്ട്. കേരളീയ രീതിയില്‍ വധൂവരന്മാരെ യാത്രയയക്കുന്ന രംഗം വരെ തന്മയത്വത്തോടെ സൃഷ്ടിച്ചിട്ടുണ്ട്.
എന്നാല്‍ റൊണാള്‍ഡോയുടെ യഥാര്‍ഥ വിവാഹം കഴിഞ്ഞ ദിവസം പോര്‍ച്ചുഗലില്‍ നടന്നു. 41 വയസ്സുള്ള റൊണാള്‍ഡോയും 32 വയസ്സുള്ള ജോര്‍ജിനയും ഓഗസ്റ്റ് 11ന് പോര്‍ച്ചുഗലിലെ കാസ്കെയ്സില്‍ സ്വകാര്യ സിവില്‍ ചടങ്ങില്‍ വിവാഹിതരായി. വിവാഹവാര്‍ത്ത ഇരുവരും സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ച് പങ്കുവെച്ച ചിത്രത്തിലൂടെയാണ് സ്ഥിരീകരിച്ചത്. വിവാഹ മോതിരങ്ങളണിഞ്ഞ കൈകളുടെ ചിത്രമായിരുന്നു അവര്‍ പങ്കുവെച്ചത്. ഇവരുടെ അഞ്ച് മക്കളും അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. റൊണാള്‍ഡോയും ജോര്‍ജിനയും 2016 മുതല്‍ ഒരുമിച്ചാണ്. മാഡ്രിഡിലെ ഒരു Gucci സ്റ്റോറില്‍ ജോര്‍ജിന ജോലി ചെയ്തിരുന്ന സമയത്താണ് ഇരുവരും പരിചയപ്പെട്ടത്. 2017ല്‍ ബന്ധം പരസ്യമാക്കുകയും പിന്നീട് കുടുംബം സ്ഥാപിക്കുകയും ചെയ്തു. യഥാര്‍ഥ വിവാഹം വളരെ സ്വകാര്യമായാണ് നടത്തിയത്. അതിനാല്‍ ചടങ്ങിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വളരെ കുറച്ചേ പുറത്തുവന്നിട്ടുള്ളൂ.