എയര്‍പോര്‍ട്ട് ആക്രമണത്തില്‍ നടുങ്ങി സൗദി: ഹൂതികളെ വെറുതെ വിടില്ലെന്ന് സഖ്യസേന; വ്യോമാക്രമണത്തെക്കുറിച്ച് ആലോചിക്കുന്നതായി ട്രംപ്

അബുദാബി: ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വ്യാജ കസ്റ്റംസ് സന്ദേശത്തെക്കുറിച്ച് അബുദാബി കസ്റ്റംസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനും പണം തട്ടിയെടുക്കാനും തട്ടിപ്പുകാര്‍ പുതിയ രീതികള്‍ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ‘Official Customs Hold Notice, Customs Tariff Classification Required (Harmonized System)‘ എന്ന തലക്കെട്ടിലുള്ള സന്ദേശമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അബുദാബി കസ്റ്റംസിന്റെ പേരില്‍ അയയ്ക്കുന്ന ഈ സന്ദേശത്തില്‍ സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനും വ്യക്തിഗത വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ അബുദാബി കസ്റ്റംസ് ഔദ്യോഗികമായി അയച്ചതല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പരിചയമില്ലാത്തതോ സംശയാസ്പദമായതോ ആയ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് കസ്റ്റംസ് അധികൃതര്‍ മുന്നറിയിപ്പ് നല്കി. വ്യക്തിഗത വിവരങ്ങളോ സെന്‍സിറ്റീവ് വിവരങ്ങളോ മറ്റാര്‍ക്കും നല്‍കരുത്. സന്ദേശത്തിന്റെ ഉറവിടം സ്ഥിരീകരിച്ചതിന് ശേഷം മാത്രം നടപടിയെടുക്കുകയോ പണമടയ്ക്കുകയോ ചെയ്യുക.
സംശയാസ്പദമായ സന്ദേശങ്ങള്‍ അവഗണിക്കുകയും അതിനോട് പ്രതികരിക്കാതിരിക്കുകയും ചെയ്യുക. അബുദാബി കസ്റ്റംസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും സഹായത്തിനും 800 555 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.