എയര്‍പോര്‍ട്ട് ആക്രമണത്തില്‍ നടുങ്ങി സൗദി: ഹൂതികളെ വെറുതെ വിടില്ലെന്ന് സഖ്യസേന; വ്യോമാക്രമണത്തെക്കുറിച്ച് ആലോചിക്കുന്നതായി ട്രംപ്

അബുദാബി: അറേബ്യന്‍ ഗള്‍ഫില്‍ ആക്രമണത്തെത്തുടര്‍ന്ന് തീപിടിത്തമുണ്ടായ എണ്ണക്കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെ യുഇഇ നാഷണല്‍ ഗാര്‍ഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. ഏഷ്യന്‍ പൗരന്മാരായ ക്രൂ അംഗങ്ങളെയാണ് നാഷണല്‍ ഗാര്‍ഡിന്റെ കോസ്റ്റ് ഗാര്‍ഡ് വിഭാഗം നടത്തിയ പ്രത്യേക രക്ഷാപ്രവര്‍ത്തനത്തിലൂടെ സുരക്ഷിതമായി കരയിലെത്തിച്ചത്.
കപ്പലില്‍ തീപിടുത്തമുണ്ടായ വിവരം ലഭിച്ച ഉടന്‍ തന്നെ നാഷണല്‍ ഗാര്‍ഡിന്റെ പ്രത്യേക കോസ്റ്റ് ഗാര്‍ഡ് സംഘം സ്ഥലത്തെത്തുകയും കപ്പല്‍ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനത്തിലൂടെ 22 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
രക്ഷപ്പെടുത്തിയവര്‍ക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയതായും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. തുടര്‍നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.