യുഎഇയില്‍ വേനല്‍ക്കാലത്തിന് വിട; സെപ്റ്റംബര്‍ 23 മുതല്‍ ശരത്കാലം: ചൂട് ശമിക്കും

ദുബൈ: യുഎഇ നിവാസികള്‍ക്ക് ഇനി കാര്‍ വാടകയ്ക്ക് 40% വരെ ഇളവ്; സെപ്റ്റംബര്‍ 1 മുതല്‍ നോള്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഈ ഓഫര്‍. ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (RTA)യും Europcarയും തമ്മിലുള്ള പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഓഫര്‍. 2026 സെപ്റ്റംബര്‍ 1 മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഓഫര്‍ ലഭ്യമാകുക. യുഎഇക്കുള്ളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ Europcar കേന്ദ്രങ്ങളിലും കാര്‍ വാടകക്ക് എടുക്കുമ്പോള്‍ ഈ ആനുകൂല്യം ഉപയോഗിക്കാം. ദുബൈ ആര്‍ടിഎ അവതരിപ്പിച്ച Nol Travel Card സാധാരണ പൊതുഗതാഗത കാര്‍ഡിനപ്പുറം നിരവധി മൊബിലിറ്റി സേവനങ്ങളും ആനുകൂല്യങ്ങളും നല്കുന്ന സംവിധാനമാണ്. ഇത് ഉപയോഗിച്ച് ദുബൈ മെട്രോ, ആര്‍ടിഎ ബസ്, ദുബൈ ട്രാം, ദുബൈ ടാക്സി, പൊതു പാര്‍കിംഗ് ഫീസ് അടക്കല്‍ തുടങ്ങിയവക്ക് ഉപയോഗിക്കാം. കൂടാതെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, റീട്ടെയില്‍ സ്ഥാപനങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, ടൂറിസ്റ്റ് ആകര്ഷണങ്ങള് തുടങ്ങിയ 100ലധികം സ്ഥാപനങ്ങളിലും ബ്രാന്‍ഡുകളിലും പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും ലഭിക്കും. നോള്‍ കാര്‍ഡിന്റെ വില 100 ദിര്‍ഹമാണ്. ഇതില്‍ പ്രത്യേക ഡിസൈന്‍ ചെയ്ത സില്‍വര്‍ നോള്‍ കാര്‍ഡില്‍ 17,000ത്തിലധികം മൂല്യമുള്ള ഓഫറുകളും ഡിസ്കൗണ്ടുകളും ഉള്‍പ്പെടുന്നു. ഓഫറുകള്‍ ലഭിക്കാന്‍ വ്യാപാര സ്ഥാപനത്തില്‍ കാര്‍ഡ് കാണിക്കുകയോ nol Pay ആപ്പിലെ അക്കൗണ്ടിന്റെ QR കോഡ് കാണിക്കുകയോ ചെയ്യാം. Nol Travel Cardനെ nol plus പ്രോഗ്രാമുമായി ബന്ധിപ്പിച്ചാല്‍ പോയിന്റുകളും അധിക ആനുകൂല്യങ്ങളും നേടാനാകും. പുതിയ കാര്‍ റെന്റല്‍ ഓഫറോടെ Nol Card ഇനി മെട്രോ, ബസ് യാത്രയ്ക്കുള്ള കാര്‍ഡ് മാത്രമല്ല; യുഎഇയിലും വിദേശത്തും വാഹന വാടക ഉള്‍പ്പെടെയുള്ള കൂടുതല്‍ മൊബിലിറ്റി സൗകര്യങ്ങളിലേക്ക് പ്രവേശനം നല്കുന്ന കാര്‍ഡായി മാറുകയാണ്.