യുഎഇയില്‍ വേനല്‍ക്കാലത്തിന് വിട; സെപ്റ്റംബര്‍ 23 മുതല്‍ ശരത്കാലം: ചൂട് ശമിക്കും

അങ്കാറ: യെമനിലെ ഹൂതി വിമതരില്‍ നിന്നുള്ള ആക്രമണം ശക്തമായതോടെ സൗദി അറേബ്യയ്ക്ക് സഹായം നല്‍കുമെന്ന് അറിയിച്ച് തുര്‍ക്കി രംഗത്ത്. സൗദി അറേബ്യയുടെ പ്രതിരോധവും സുരക്ഷയുമായി ബന്ധപ്പെട്ട സൈനിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങള്‍ സജ്ജമാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ അറിയിച്ചു. സൗദി അറേബ്യ, തുര്‍ക്കി, പാക്കിസ്ഥാന് എന്നീ രാജ്യങ്ങള്‍ തമ്മില്‍ ഒപ്പുവെച്ച ‘മെക്ക സംയുക്ത പ്രതിരോധ കരാറിന്റെ’ അടിസ്ഥാനത്തിലാണ് തുര്‍ക്കിയുടെ ഉറപ്പ്.
സൗദിയുടെ പരമാധികാരത്തിനും പ്രദേശങ്ങള്‍ക്കും നേരെ കടുത്ത ആക്രമണങ്ങളാണ് നടക്കുന്നത്. കരാറിലെ വ്യവസ്ഥകള്‍ പ്രകാരം സൗദിയോട് പൂര്‍ണ്ണ ഐക്യദാര്‍ഢ്യമുണ്ട്. സാങ്കേതികവും സൈനികവുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തുര്‍ക്കിക്ക് യാതൊരു തടസ്സവുമില്ലെന്ന് ഹകാന്‍ ഫിദാന്‍ പറഞ്ഞു. മേഖലയില്‍ അമേരിക്കയും ഇറാനും തമ്മില്‍ നടക്കുന്ന യുദ്ധത്തിലേക്ക് സൗദി അറേബ്യയെ വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാകില്ല. പശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍ എല്ലാ കക്ഷികള്‍ക്കും മുന്നില്‍ വച്ചിട്ടുണ്ട്. സഖ്യത്തിന്റെ ആസ്ഥാനവും മിലിറ്ററി ഹെഡ്ക്വാട്ടേഴ്സും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം സൗദി, തുര്‍ക്കി, പാക്കിസ്ഥാന് എന്നീ രാജ്യങ്ങള്‍ തമ്മില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം സഖ്യത്തിലെ ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം മൂന്ന് രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. നേരത്തെ പാക്കിസ്ഥാനും സൗദിക്ക് സഹായം ഉറപ്പു നല്കി രംഗത്തെത്തിയിരുന്നു.
റിയാദിലും ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെയും ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ കടുക്കുന്ന പശ്ചാത്തലത്തിലാണ് തുര്‍ക്കിയുടെയും സഖ്യരാഷ്ട്രമായ പാക്കിസ്ഥാന്റെയും പിന്തുണ സൗദിക്ക് കരുത്തേകുന്നത്.