യുഎഇയില്‍ വേനല്‍ക്കാലത്തിന് വിട; സെപ്റ്റംബര്‍ 23 മുതല്‍ ശരത്കാലം: ചൂട് ശമിക്കും

അബുദാബി: യുഎഇയുടെ ദേശീയ റെയില്‍ ശൃംഖലയായ ഇത്തിഹാദ് റെയില്‍, ഫുജൈറയില്‍ നിന്ന് അബുദാബിയിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റി ചരക്ക് ടെര്‍മിനലിലേക്ക് നേരിട്ടുള്ള ആദ്യ ചരക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. കിഴക്കന്‍ തീരമായ ഫുജൈറയെ രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനവുമായി ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ സര്‍വീസ്. റോഡ് ഗതാഗതത്തിന് പകരം അത്യാധുനിക റെയില്‍ ശൃംഖല പ്രയോജനപ്പെടുത്തുന്നതിലൂടെ വ്യാവസായിക ഉല്പന്നങ്ങളും റോ മെറ്റീരിയലുകളും വേഗത്തിലും സുരക്ഷിതമായും കുറഞ്ഞ ചെലവിലും എത്തിക്കാന്‍ സാധിക്കും.
ഫുജൈറയില്‍ നിന്നുള്ള അസംസ്കൃത വസ്തുക്കളും നിര്‍മാണ സാമഗ്രികളും അബുദാബിയിലെ വ്യാവസായിക കേന്ദ്രത്തിലേക്ക് നേരിട്ട് എത്തിക്കാന്‍ ഇതോടെ സാധിക്കും. ചരക്ക് ട്രെയിന്‍ സര്‍വീസ് സജീവമാകുന്നതോടെ ആയിരക്കണക്കിന് ട്രക്കുകളാണ് യുഎഇയിലെ ഹൈവേകളില്‍ നിന്ന് ഒഴിവാകുന്നത്. ഇത് റോഡുകളിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കും.
ട്രക്കുകള്‍ക്ക് പകരം റെയില്‍വേ ഉപയോഗിക്കുന്നത് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണ്‍ അളവ് വന്‍തോതില്‍ കുറയ്ക്കാന്‍ സഹായിക്കും. യുഎഇയുടെ പാരിസ്ഥിതിക സുസ്ഥിരതാ ലക്ഷ്യങ്ങള്‍ക്ക് ഇത് വലിയ പിന്തുണയേകും. ബിസിനസ് സ്ഥാപനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും വിതരണ ശൃംഖല കൂടുതല്‍ കാര്യക്ഷമമാക്കാനും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും ഈ പുതിയ ലൈന്‍ വഴിയൊരുക്കും.
ദേശീയ റെയില്‍വേ ശൃംഖലയുടെ വികസനത്തിലൂടെ യുഎഇയുടെ സാമ്പത്തിക സന്തുലിതാവസ്ഥയും ലോജിസ്റ്റിക്സ് മേഖലയുടെ കരുത്തും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന് ഇത്തിഹാദ് റെയില്‍ വ്യക്തമാക്കി.