യുഎഇയില്‍ വേനല്‍ക്കാലത്തിന് വിട; സെപ്റ്റംബര്‍ 23 മുതല്‍ ശരത്കാലം: ചൂട് ശമിക്കും

ദുബൈ: മുന്പില് പോകുന്ന വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാതെ അപകടകരമായി വളരെ അടുപ്പിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ (ടെയില്‍ഗേറ്റിങ്) നിയമനടപടികള്‍ കര്‍ശനമാക്കി ദുബൈ പോലീസ്. പ്രധാന റോഡുകളിലും ഹൈവേകളിലും ക്യാമറകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റഡാറുകളും ഉപയോഗിച്ച് ഇത്തരക്കാരെ പിടികൂടുന്നത് ഊര്‍ജിതമാക്കി. മുന്പിലെ വാഹനവുമായി ആവശ്യമായ അകലം പാലിക്കാതിരുന്നാല്‍ 400 ദിര്‍ഹം പിഴ ചുമത്തും. ഡ്രൈവിംഗ് ലൈസന്‍സില്‍ 4 ബ്ലാക്ക് പോയിന്റുകള്‍ കൂട്ടിച്ചേര്‍ക്കും. വാഹനം വന്‍തോതില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന രീതിയിലാണ് ഓടിക്കുന്നതെങ്കില്‍ പിഴത്തുക ഉയരുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും.
സാധാരണ ഗതിയില്‍ മുന്പിലെ വാഹനവുമായി കുറഞ്ഞത് രണ്ട് സെക്കന്ഡിന്റെയെങ്കിലും (ടു-സെക്കന്‍ഡ് റൂള്‍) അകലം പാലിക്കണം. മഴയോ, മഞ്ഞോ അല്ലെങ്കില്‍ കനത്ത മൂടല്‍മഞ്ഞോ ഉള്ള പ്രതികൂല കാലാവസ്ഥയില്‍ ഈ അകലം ഇരട്ടിയാക്കണം.
ടു-സെക്കന്‍ഡ് റൂള്‍
ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ വെഹിക്കിള്‍ ഹാന്‍ഡ്ബുക്കില്‍, മുന്പിലെ വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമായി ‘ടു-സെക്കന്‍ഡ് റൂള്‍’ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. മുന്പില് കാണുന്ന ഒരു സൈന്‍ ബോര്‍ഡ്, മരം അല്ലെങ്കില്‍ റോഡിലെ അടയാളം പോലെയുള്ള നിശ്ചലമായ ഒരു പോയിന്റ് തിരഞ്ഞെടുക്കുക. നിങ്ങളുടെ മുന്പിലെ വാഹനം ആ പോയിന്റ് കടന്നുപോകുന്ന നിമിഷം മുതല്‍ സെക്കന്‍ഡുകള്‍ എണ്ണിത്തുടങ്ങുക. രണ്ട് സെക്കന്‍ഡിനുള്ളില്‍ തന്നെ നിങ്ങളുടെ വാഹനം ആ പോയിന്റില്‍ എത്തുകയാണെങ്കില്‍, നിങ്ങള്‍ മുന്പിലെ വാഹനത്തോട് വളരെ അടുപ്പിച്ചാണ് വണ്ടി ഓടിക്കുന്നത് എന്ന് മനസിലാക്കാം; അതിനാല്‍ വാഹനങ്ങള്‍ തമ്മിലുള്ള അകലം കൂട്ടേണ്ടതുണ്ട്.