യുഎഇയില്‍ വേനല്‍ക്കാലത്തിന് വിട; സെപ്റ്റംബര്‍ 23 മുതല്‍ ശരത്കാലം: ചൂട് ശമിക്കും

ദോഹ: യുവ പ്രഭാഷക ശ്വേത രഘുരാമന് (31) ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. ഖത്തറിലെ അറിയപ്പെടുന്ന മുന്‍ പ്രവാസികളായിരുന്ന രഘുരാമന്റെയും നിര്‍മല രഘുരാമന്റെയും മകളാണ്. ഖത്തറിലെ ടോസ്റ്റ്മാസ്റ്റേഴ്സ് കൂട്ടായ്മകളിലെ സജീവ സാന്നിധ്യവും പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനമായ മെറ്റ്ലൈഫിലെ ജീവനക്കാരിയുമായിരുന്നു ശ്വേത.
ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റര്‍നാഷണലിന്റെ വിവിധ ക്ലബ്ബ് തല പരിപാടികളിലും മത്സരങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചിരുന്നു. ഡിസ്ട്രിക്റ്റ് 116ലെ ഏറ്റവും പ്രായം കുറഞ്ഞ ഡിസ്റ്റിംഗ്വിഷ്ഡ് ടോസ്റ്റ്മാസ്റ്റര്‍ എന്ന പദവി നേടിയിരുന്നു. യുവ പ്രതിഭയായ ശ്വേതയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ടോസ്റ്റ്മാസ്റ്റേഴ്സ് ഡിസ്ട്രിക്റ്റ് ഭാരവാഹികളും സഹപ്രവര്‍ത്തകരും വിവിധ പ്രവാസി കൂട്ടായ്മകളും ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.



