യുഎഇയില്‍ വേനല്‍ക്കാലത്തിന് വിട; സെപ്റ്റംബര്‍ 23 മുതല്‍ ശരത്കാലം: ചൂട് ശമിക്കും

ഗാസ: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുദ്ധം തകര്‍ത്ത ഗാസയില്‍ അധ്യയനം പുനരാരംഭിച്ചു. താല്‍ക്കാലിക ടെന്റുകളിലാണ് ക്ലാസുകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഫലസ്തീന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 5,41,000-ത്തോളം വിദ്യാര്‍ത്ഥികളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ ഗാസയിലുടനീളം സജ്ജീകരിച്ചിട്ടുള്ള താല്‍ക്കാലിക കേന്ദ്രങ്ങളിലൂടെയും സ്കൂളുകളിലൂടെയും പഠനം തുടരുന്നത്.
ഗാസയിലെ 90 ശതമാനം സ്കൂള്‍ കെട്ടിടങ്ങളും ബോംബാക്രമണങ്ങളില്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നു. വടക്കന്‍ ഗാസയിലും റഫയിലും കൂടുതല്‍ സ്കൂളുകളും ഉപയോഗശൂന്യമായി മാറി. ടെന്റുകളില്‍ ബഞ്ചുകളോ കസേരകളോ ഇല്ലാത്തതിനാല്‍ പായകളിലും മെത്തകളിലും ഇരുന്നാണ് കുട്ടികള്‍ പഠിക്കുന്നത്. കടുത്ത ചൂടും പഠന സാമഗ്രികളുടെ ദൗര്‍ലഭ്യവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും അതിജീവനത്തിന്റെ ഭാഗമായി കുരുന്നുകള്‍ ക്ലാസുകളിലെത്തുന്നു.
തകര്‍ന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ വീണ്ടെടുക്കാന്‍ സന്നദ്ധ അധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടായ്മയില്‍ ചെറിയ ഫീസുകളിലും അല്ലാതെയും താത്കാലിക ലേണിംഗ് പോയിന്റുകള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയും വിദ്യാഭ്യാസം നല്കാന് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. യുദ്ധഭീതി ഒഴിഞ്ഞിട്ടില്ലെങ്കിലും കുട്ടികളെ സാധാരണ ജീവിതത്തിലേക്കും പഠനത്തിലേക്കും തിരികെ കൊണ്ടുവരാനാണ് മാതാപിതാക്കളും യുഎന്‍ പ്രസ്ഥാനങ്ങളും ശ്രമിക്കുന്നത്.