ഹബീബി കം ടു ഇറാന്; അമേരിക്കയെ പരിഹസിച്ച് ഇറാന്റെ വിഡിയോ ഗെയിം

നരേന്ദ്ര മോദിയുടെ വിഡിയോ സന്ദേശത്തില്‍ നിന്നും
ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് യാഥാര്‍ഥ്യമാക്കുന്നതിനായി ജനങ്ങള്‍ സ്വദേശി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്നത് ജീവിതശൈലിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ രാജ്യങ്ങളിലേക്കുള്ള വിനോദയാത്രകള്‍ പരമാവധി ഒഴിവാക്കണം. വിവാഹങ്ങള്‍ വിദേശത്ത് നടത്തുന്നതിന് പകരം വെഡ് ഇന്‍ ഇന്ത്യ എന്ന നയം പിന്തുടരണം. അത്യാവശ്യമില്ലെങ്കില്‍ സ്വര്‍ണം വാങ്ങുന്നതിലും നിയന്ത്രണം വരുത്തണം. വരുംതലമുറയ്ക്കായി വികസിത് ഭാരത് കെട്ടിപ്പടുക്കാന്‍ 140 കോടി ജനങ്ങള്‍ ഒന്നിച്ച് കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആഗോള തലത്തില്‍ സാമ്പത്തിക വെല്ലുവിളികളും അസ്ഥിരതയും നിലനില്‍ക്കുന്നതിനിടയിലും 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയ്ക്കുണ്ടായതില്‍ രാജ്യത്തെ ജനങ്ങളെ അഭിനന്ദിച്ച് സാമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേ സമയം, രാജ്യം മികച്ച വളര്‍ച്ച കൈവരിക്കുമ്പോള്‍ ചിലര്‍ നിരാശയില്‍ നിന്ന് അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് നരേന്ദ്രമോദി കുറ്റപ്പെടുത്തി. എന്നാല്‍, ഇത്തരം ദുഷ്പ്രചാരണങ്ങളെയും തടസ്സങ്ങളെയും മറികടക്കാന്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. 7.8 ശതമാനം വളര്‍ച്ചാ നിരക്കില്‍ രാജ്യം ആഹ്ലാദഭരിതമാണ്. നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ദൃഢനിശ്ചയത്തിനും കഠിനാധ്വാനത്തിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ലോകം സംഘര്‍ഷങ്ങളില്‍ മൂടിനില്‍ക്കുകയാണ്. എല്ലാ ദിക്കുകളില്‍ നിന്നും യുദ്ധവാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ലോകം മുഴുവന്‍ പ്രതിസന്ധികളില്‍ വലയുകയാണ്. വിതരണ ശൃംഖലകള്‍ ഗുരുതരമായി തടസപ്പെട്ടു. കോവിഡിന് ശേഷം എവിടെയും സ്ഥിരത ഇല്ലാത്ത അവസ്ഥയാണ്. എന്നിട്ടും, ഇന്ത്യ അതിവേഗം പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്നു. അതേസമയം, രാജ്യത്തിനകത്ത് തന്നെ നുണകള്‍ ആവര്‍ത്തിക്കുന്നവരും നിരാശ പരത്തുന്നവരുമായ ചിലരുണ്ട്. ഇതെല്ലാം അതിജീവിച്ചാണ് രാജ്യം 7.8 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ചിരിക്കുന്നത്. നമ്മള് ഈ മുന്നേറ്റം നിലനിര്‍ത്തണം. അതിനായി ആത്മനിര്‍ഭര്‍ ഭാരത് ആയിത്തീരേണ്ടത് അത്യന്താപേക്ഷിതമാണ് മോദി പറഞ്ഞു.