ഹബീബി കം ടു ഇറാന്; അമേരിക്കയെ പരിഹസിച്ച് ഇറാന്റെ വിഡിയോ ഗെയിം

ദുബൈ: ഷെയറിംഗ് ഹൗസിംഗ് നിയമം നിലവില്‍ വന്നതോടെ ദുബൈയില്‍ അനധികൃതമായി വീടുകള്‍ വിഭജിച്ച് ആളുകളെ താമസിപ്പിക്കുന്നതും അമിതമായ ആളുകളെ പാര്‍പ്പിക്കുന്നതും തടയാന്‍ പരിശോധനകള്‍ ശക്തമാകും. അയല്‍വാസിയുടെയോ താമസക്കാരന്റെയോ പരാതി പോലും പരിശോധനയ്ക്ക് കാരണമാകാം. നിയമത്തിലെ ആര്‍ട്ടിക്കിള്‍ 30 പ്രകാരം, അധികൃതര്‍ക്ക് ഷെയറിംഗ് ഹൗസിംഗ് യൂണിറ്റുകളില്‍ ഇടക്കിടെ പരിശോധന നടത്താനും നിയമാനുസൃത മാനദണ്ഡങ്ങളും അനുവദനീയമായ താമസക്കാരുടെ എണ്ണവും പരിശോധിക്കാനും കഴിയും. ആര്‍ട്ടിക്കിള്‍ 33 പ്രകാരം ഇതിനായുള്ള മേല്‍നോട്ട സമിതിക്ക് സ്ഥിരമായി പരിശോധന നടത്താം. കൂടാതെ മിന്നല്‍ പരിശോധന നടത്തി അമിതമായി ആളുകളെ താമസിക്കുന്ന ഫഌറ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കാം. ആരെങ്കിലും പരാതിപ്പെട്ടാല്‍, നിയമലംഘനം അയാള്‍ തെളിയിക്കേണ്ടതില്ല. കെട്ടിടത്തിന്റെ വിലാസം, എത്ര പേര് താമസിക്കുന്നു, അനധികൃത പാര്ട്ടീഷന് ഉണ്ടോ, സുരക്ഷാ പ്രശ്നമുണ്ടോ തുടങ്ങിയ വ്യക്തമായ വിവരങ്ങളുള്ള പരാതി പരിശോധനക്ക് കൂടുതല്‍ സഹായകരമാകും. നിയമപരമായ അധികാരമുള്ള ഇന്‍സ്പെക്ടറെ അനിയന്ത്രിതമായി തടയാന്‍ കഴിയില്ല. പരിശോധനക്കായി ഉടമകളും ഓപ്പറേറ്റര്‍മാരും താമസക്കാരും പ്രവേശനം അനുവദിക്കേണ്ടതുണ്ട്. എന്നാല്‍ സ്വകാര്യ വീടിന്റെ സ്വകാര്യതയും നിയമപരമായ നടപടിക്രമങ്ങളും സംരക്ഷിക്കണം. പരിശോധന തടയുകയോ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുകയോ ചെയ്താല്‍ ആവശ്യമായ സാഹചര്യത്തില്‍ ദുബൈ പൊലീസിന്റെ സഹായം തേടാനും അധികൃതര്‍ക്ക് കഴിയും.
പുതിയ നിയമം ലക്ഷ്യമിടുന്നത് അനധികൃതമായി വീടുകള്‍ പല മുറികളാക്കുന്നത് തടയുകയെന്നതാണ്. ഓരോ താമസക്കാരനും ആവശ്യമായ ലിവിംഗ് സ്പേസ് ഉറപ്പാക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിപ്പിക്കുക, ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുക, ഷെയറിംഗ് ഹൗസിംഗ് നടത്താന്‍ ആവശ്യമായ പെര്‍മിറ്റുകള്‍ നിയന്ത്രിക്കുക തുടങ്ങിയവയാണ്. ദുബൈയില്‍ അനധികൃത പാര്‍ട്ടിഷനുകള്‍, ലോഫ്റ്റ്-അടുക്കള തുടങ്ങിയവ കിടപ്പുമുറിയാക്കി മാറ്റല്‍ തുടങ്ങിയവക്കെതിരെ കഴിഞ്ഞ വര്‍ഷവും പരിശോധനകള്‍ ശക്തമാക്കിയിരുന്നു. ചില കെട്ടിടങ്ങളില്‍ ഒരു അപ്പാര്‍ട്ട്മെന്റില്‍ 15 ലധികം ആളുകള്‍ താമസിക്കുന്ന സാഹചര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം അധികൃതരുടെ തീരുമാനം ചോദ്യം ചെയ്യാം. എന്‍ഫോഴ്സ്മെന്റ് നടപടിയില്‍ ബാധിക്കപ്പെട്ടവര്‍ക്ക് സാധാരണയായി നോട്ടിഫിക്കേഷന്‍ ലഭിച്ചിട്ട് 30 ദിവസത്തിനകം ഉന്നത അതോറിറ്റിക്ക് എഴുത്തുപരാതി നല്‍കാം. എന്നാല്‍ എവിക്ഷന് തീരുമാനം ആണെങ്കില്‍ സമയപരിധി വളരെ കുറവാണ്. 7 ദിവസത്തിനകം ചലഞ്ച് ചെയ്യണം. അതിനാല്‍ പുതിയ നിയമത്തിന്റെ പ്രധാന സന്ദേശം വ്യക്തമാണ്: ദുബൈയിലെ ഷെയറിംഗ് താമസയിടങ്ങള്‍ ഇനി ‘പരാതിയില്ലെങ്കില്‍ പരിശോധനയില്ല’ എന്ന രീതിയിലായിരിക്കില്ല. നിരന്തരം, മിന്നല്‍, പരിശോധനകള്‍ പ്രതീക്ഷിക്കാം.