ഹബീബി കം ടു ഇറാന്; അമേരിക്കയെ പരിഹസിച്ച് ഇറാന്റെ വിഡിയോ ഗെയിം

ദുബൈ: യു.എസ്. ഇറാന് സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമായത് യു.എ.ഇയിലെ വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു. വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതും വൈകുന്നതും തുടരുകയാണ്. എമിറേറ്റ്സ്, ഇത്തിഹാദ് എയര്‍വേസ്, ഫ്ളൈ ദുബൈ, എയര്‍ അറേബ്യ തുടങ്ങിയ യു.എ.ഇ. എയര്‍ലൈനുകള്‍ സര്‍വീസുകള്‍ തുടരുന്നുണ്ടെങ്കിലും ഷെഡ്യൂളുകളില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് അതത് എയര്‍ലൈനുകളുടെ വെബ്സൈറ്റ് വഴി തത്സമയ ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുബൈ, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് ബഹ്റൈന്‍, കുവൈറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചില സര്‍വീസുകള്‍ തടസ്സപ്പെട്ടിട്ടുണ്ട്. എയര്‍ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള ചില വിദേശ വിമാന കമ്പനികള്‍ ദുബൈയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
അതേ സമയം, മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാനുള്ള നീക്കം ഊര്‍ജിതമായി നടക്കുകയാണ്. യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ മിഡില്‍ ഈസ്റ്റിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഫോണില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ സമാധാന ശ്രമങ്ങളെക്കുറിച്ചും ഇരു നേതാക്കളും ആശയവിനിമയം നടത്തി.
സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം കുറഞ്ഞു. അന്താരാഷ്ട്ര വാണിജ്യ കപ്പലുകളുടെ സുരക്ഷയ്ക്കായി യു.എസ്. സൈന്യം കാവല്‍ നില്‍ക്കുന്നുണ്ടെങ്കിലും ഇറാന്റെ ആക്രമണം ഭയന്ന് എണ്ണക്കപ്പലുകള്‍ ഇതുവഴി സഞ്ചരിക്കാന്‍ തയാറാകുന്നില്ല. സംഘര്‍ഷം എണ്ണവിലയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.