ഹബീബി കം ടു ഇറാന്; അമേരിക്കയെ പരിഹസിച്ച് ഇറാന്റെ വിഡിയോ ഗെയിം

ദുബw: സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ ഫ്രീലാന്‍സ് വിസ വില്‍പ്പനകള്‍ക്കെതിരെ ദുബൈയില്‍ നടപടി ശക്തമാക്കി. ഇത്തരത്തില്‍ വ്യാജ ഫ്രീലാന്‍സ് വിസകള്‍ വാഗ്ദാനം ചെയ്ത് ജോലി തേടുന്നവരെ കബളിപ്പിച്ച് പണം കൈപ്പറ്റിയ കേസില്‍ സ്വന്തം രാജ്യത്തെ കലാവിനോദ രംഗത്ത് അറിയപ്പെട്ടിരുന്ന ഗായകനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ വ്യക്തിയെ ദുബൈ താമസ കുടിയേറ്റ വകുപ്പ്, ദുബൈ പൊലീസിന്റെ സഹകരണത്തോടെ അറസ്റ്റ് ചെയ്തു. 40 പേരെ ലക്ഷ്യമിട്ട തട്ടിപ്പില്‍ ഓരോരുത്തരില്‍നിന്നും 7,000 മുതല്‍ 9,000 ദിര്‍ഹം വരെ ഇയാള്‍ ഈടാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.
ജോലി ലഭിക്കാനും മെച്ചപ്പെട്ട ജീവിതം തേടിയും യുഎഇയിലെത്താന്‍ ശ്രമിക്കുന്നവരുടെ ആവശ്യങ്ങള്‍ മുതലെടുത്തായിരുന്നു വ്യാജ ഫ്രീലാന്‍സ് വിസകളുടെ വില്‍പ്പന. വിസയും താമസാനുമതിയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജിഡിആര്‍എഫ്എ ദുബൈ നടത്തിവരുന്ന നിരന്തര നിരീക്ഷണത്തിന്റെയും അന്വേഷണത്തിന്റെയും ഭാഗമായാണ് അറസ്റ്റ്. ഒരു വ്യക്തിയുടെ കൈവശം വ്യാജ രേഖ കണ്ടെത്തിയതോടെയാണ് കേസിന്റെ തുടക്കം. തുടര്‍ന്ന് നടത്തിയ പരിശോധനയിലും അന്വേഷണത്തിലും വ്യാജ രേഖയുടെ ഉറവിടവും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും കണ്ടെത്തുകയായിരുന്നു. വ്യാജ രേഖ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരിലേക്കും അന്വേഷണം നീണ്ടു. ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമപ്രകാരം നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. കേസില്‍ അറസ്റ്റിലായ വ്യക്തിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള തുടര്‍നടപടികളും അന്വേഷണം പുരോഗമിക്കുകയാണെന്ന് ജിഡിആര്‍എഫ്എ ദുബൈ മേധാവി ലഫ് : ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.
തട്ടിപ്പിന്റെ വേരുകള്‍ സ്വന്തം രാജ്യത്ത്ഇത്തരം വിസ തട്ടിപ്പുകള്‍ പലപ്പോഴും യുഎഇയിലെത്തുന്നതിന് മുമ്പുതന്നെ ബന്ധപ്പെട്ടവരുടെ സ്വന്തം രാജ്യത്ത് ആരംഭിക്കുന്നതാണെന്ന് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി വ്യക്തമാക്കി. തട്ടിപ്പ് നടത്തുന്നവരും അതിന് ഇരയാകുന്നവരും തമ്മിലുള്ള ഇടപെടലുകള്‍ പലപ്പോഴും യുഎഇയിലെത്തുന്നതിന് മുമ്പാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിസ, സന്ദര്‍ശനം, താമസം എന്നിവ സംബന്ധിച്ച് തെറ്റായ വാഗ്ദാനങ്ങള്‍ നല്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്താന്‍ ജി ഡി ആര് എഫ് എ ദുബൈ ഇലക്ട്രോണിക്, ഫീല്‍ഡ് നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, ദുബൈ പൊലീസ് തുടങ്ങിയ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായി ഏകോപിച്ചാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് ജി ഡി ആര് എഫ് എ ദുബൈയിലെ വയലേറ്റേഴ്സ് ആന്‍ഡ് ഫോറിനേഴ്സ് ഫോളോഅപ്പ് സെക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഡോ. അലി ബിന്‍ അജീഫ് അല്‍ സാബി പറഞ്ഞു.
നിയമലംഘകരെ കണ്ടെത്താന്‍ എ ഐ സംവിധാനം
താമസ, സന്ദര്‍ശന നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പുതിയ സാങ്കേതിക പദ്ധതി ജി ഡി ആര് എഫ് എ ദുബൈ പൂര്‍ത്തിയാക്കിയതായും അല്‍ മര്‍റി അറിയിച്ചു. നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള ഈ സംവിധാനത്തിന് വ്യക്തികളെ തടഞ്ഞുനിര്‍ത്തുകയോ നേരിട്ട് ഇടപെടുകയോ ചെയ്യാതെ തന്നെ നിയമലംഘകരെ തിരിച്ചറിയാനും അവരുടെ യുഎഇയിലെ താമസം നിയമപരമാണോ എന്ന് പരിശോധിക്കാനും സഹായിക്കാനാകും.പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലേക്ക് തൊഴില്‍ ആവശ്യത്തിനോ സന്ദര്‍ശനത്തിനോ എത്താന്‍ ആഗ്രഹിക്കുന്നവര്‍ വിസയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഔദ്യോഗിക സര്‍ക്കാര്‍ വെബ്സൈറ്റുകളിലൂടെയും അംഗീകൃത ചാനലുകളിലൂടെയും മാത്രം നടത്തണമെന്ന് അല്‍ മര്‍റി ആവശ്യപ്പെട്ടു.
വിസ നടപടിക്രമങ്ങളും ആവശ്യമായ രേഖകളും അംഗീകൃത നിരക്കുകളും ഔദ്യോഗിക പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. അംഗീകൃത വിസ നിരക്കുകള്‍ നിശ്ചിതമാണെന്നും അവ ഔദ്യോഗിക വെബ്സൈറ്റിലൂടെ എല്ലാവര്ക്കും പരിശോധിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, തൊഴിലാളികളെ യുഎഇയിലേക്ക് അയക്കുന്ന ചില രാജ്യങ്ങളിലെയും സന്ദര്‍ശകരെ അയക്കുന്ന ചില രാജ്യങ്ങളിലെയും ചില ഓഫീസുകളും കമ്പനികളും ഔദ്യോഗിക നിരക്കിന്റെ ഇരട്ടിയോ അതിലധികമോ തുക അനധികൃതമായി ഈടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാജ ഓഫറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 8005111ല്‍ അറിയിക്കാം
തൊഴില്‍ വിസ, ഫ്രീലാന്‍സ് വിസ, സന്ദര്‍ശന വിസ, താമസാനുമതി എന്നിവ സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെയോ മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയോ ലഭിക്കുന്ന സംശയാസ്പദമായ ഓഫറുകളില്‍ വീഴരുതെന്ന് ജി ഡി ആര് എഫ് എ മുന്നറിയിപ്പ് നല്കി. ഇത്തരം വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ടോള്‍ഫ്രീ നമ്പറായ 800 5111ലൂടെയും ജി ഡി ആര് എഫ് എ യുടെ വിവിധ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും വിവരമറിയിക്കണമെന്ന് ലഫ്:ജനറല്‍ മുഹമ്മദ് അല്‍ മര്‍റി വ്യക്തമാക്കി.
വിസയോ താമസാനുമതിയോ സംബന്ധിച്ച ഏതെങ്കിലും ഓഫര്‍ സ്വീകരിക്കുന്നതിന് മുമ്പ് അതിന്റെ ഉറവിടം പരിശോധിക്കണം. വ്യക്തിഗത വിവരങ്ങള്‍ കൈമാറുകയോ പണം നല്‍കുകയോ ചെയ്യുന്നതിന് മുമ്പ് സേവനം ഔദ്യോഗികവും അംഗീകൃതവുമാണെന്ന് ഉറപ്പാക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് നിര്‍ദേശിച്ചു.വ്യാജ വാഗ്ദാനങ്ങള്‍ക്കും സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്കും പകരം ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കുകയാണ് തട്ടിപ്പില്‍നിന്ന് രക്ഷപ്പെടാനുള്ള സുരക്ഷിത മാര്‍ഗമെന്ന് അധികൃതര്‍ വ്യക്തമാക്കി.