യുഎഇയില്‍ വേനല്‍ക്കാലത്തിന് വിട; സെപ്റ്റംബര്‍ 23 മുതല്‍ ശരത്കാലം: ചൂട് ശമിക്കും

ടെഹ്റാന്: യുഎസ്-ഇറാന് സംഘര്‍ഷം വീണ്ടും രൂക്ഷമായി. ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണശ്രമങ്ങള്‍ക്ക് പിന്നാലെ ഇറാനിലെ ഇസ്ലാമിക് റവല്യൂഷ്ണറി ഗാര്‍ഡ് കോപ്സ് കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് സൈന്യം ആക്രമണം ആരംഭിച്ചു. സെപ്റ്റംബര്‍ 1 ചൊവ്വാഴ്ച യുഎസ് സമയം ഉച്ചയ്ക്ക് 12 മണിക്ക്, യുഎഇ സമയം രാത്രി 8 മണിക്ക് ആക്രമണം ആരംഭിച്ചതായി അമേരിക്കന്‍ സൈനിക കമാന്റ് അറിയിച്ചു.
അടുത്തിടെ ഇറാന് സൈന്യം ഹോര്‍മുസിലൂടെ സഞ്ചരിച്ച വാണിജ്യ കപ്പലുകള്‍ക്കും മേഖലയിലുള്ള അമേരിക്കന്‍ സൈനികര്‍ക്കുമെതിരെ ആക്രമണശ്രമങ്ങള്‍ നടത്തിയെന്നാണ് യുഎസ് ആരോപിക്കുന്നത്. അതിനിടെ യുഎസ് ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഇറാനിലെ വിവിധ പ്രദേശങ്ങളില്‍ സ്ഫോടനശബ്ദങ്ങള് കേട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ബന്ദര്‍ അബ്ബാസ്, സിറിക്, ഖുഷെം ദ്വീപ് എന്നിവിടങ്ങളിലായിരുന്നു സ്ഫോടനം. അതേസമയം, ആക്സിയോസ് റിപ്പോര്‍ട്ട് പ്രകാരം ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുള്ള ഇറാനിയന്‍ ലക്ഷ്യങ്ങള്‍ക്കെതിരെ യുഎസ് വ്യോമസേന ആക്രമണം നടത്തി. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കയും ഇറാനും വീണ്ടും ചര്‍ച്ചകളിലേക്ക് മടങ്ങണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.