യുഎഇയില്‍ വേനല്‍ക്കാലത്തിന് വിട; സെപ്റ്റംബര്‍ 23 മുതല്‍ ശരത്കാലം: ചൂട് ശമിക്കും

ടെഹ്റാന്: അമേരിക്കയും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീണ്ടും രൂക്ഷമായിരിക്കെ, അമേരിക്കന്‍ ആക്രമണങ്ങളില്‍ ഇറാനില്‍ 11 പേര് കൊല്ലപ്പെട്ടതായി ഇറാന് അറിയിച്ചു. ഇറാന്റെ ഔദ്യോഗിക മാധ്യമമായ IRNA റിപ്പോര്‍ട്ട് പ്രകാരം, തെക്കുപടിഞ്ഞാറന്‍ ഖുസെസ്താന്‍ പ്രവിശ്യയിലെ മൂന്ന് സ്ഥലങ്ങളില്‍ ചൊവ്വാഴ്ച രാത്രി അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 7 പേര് കൊല്ലപ്പെടുകയും 8 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് പുറമെ, തെക്കന്‍ സിറിക് കൗണ്ടിയില്‍ ഒരു വിവാഹച്ചടങ്ങിന് നേരെയുണ്ടായ യുഎസ് ആക്രമണത്തില്‍ കുട്ടിയുള്‍പ്പെടെ നാല് പേര് കൊല്ലപ്പെടുകയും 50ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാനിയന്‍ റെഡ് ക്രസന്റ് നേരത്തെ അറിയിച്ചിരുന്നു. ഇതോടെ യുഎസ് ആക്രമണങ്ങളില്‍ 11 പേര് മരിച്ചതായി ഇറാന് പറയുന്നു. ഇറാന് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പുതിയ അലര്‍ട്ട് പുറപ്പെടുവിച്ചു. ഗള്‍ഫ് മേഖലയില്‍ വ്യാപക ആക്രമണമാണ് നടക്കുന്നത്. ചൊവ്വാഴ്ച രാത്രി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ വരെ മേഖലയില്‍ ശക്തമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജോര്‍ദാന്‍ വ്യോമപ്രതിരോധ സംവിധാനം രാജ്യത്തിന്റെ വ്യോമപരിധിയില്‍ പ്രവേശിച്ച ഇറാന്റെ 13 ബാലിസ്റ്റിക് മിസൈലുകളില്‍ 10 എണ്ണം തടഞ്ഞതായി അറിയിച്ചു. മൂന്ന് മിസൈലുകള്‍ ജനവാസമില്ലാത്ത പ്രദേശങ്ങളില്‍ പതിച്ചതായും സൈന്യം പറഞ്ഞു.
ഇറാനില്‍ നിന്നുള്ള ഡ്രോണുകള്‍ തടഞ്ഞ് നശിപ്പിച്ചതായി ബഹ്റൈന്‍ അറിയിച്ചു. ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി കുവൈത്ത് സൈന്യം പ്രതിരോധ നടപടികള്‍ സ്വീകരിച്ചു.
ഹോര്‍മുസില്‍ വിദേശ ഇടപെടലിനെതിരെ തിരിച്ചടിക്കുമെന്ന് ഇറാന്. യുഎസിന്റെ MQ9 ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാന് സൈന്യം അവകാശപ്പെട്ടു. ശത്രുവിന്റെ നിരാശയില്‍ നിന്നുണ്ടാകുന്ന ഇത്തരം ആക്രമണങ്ങള്‍ ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം കൂടുതല്‍ ശക്തമാക്കാന്‍ മാത്രമേ സഹായിക്കൂവെന്ന് ഇറാന് സൈന്യം പറഞ്ഞു. തെക്കന്‍ ഇറാനിലെ തീരപ്രദേശങ്ങളില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടി ആരംഭിച്ചതായും ആക്രമണകാരികള്‍ക്ക് അവരുടെ നടപടികളില്‍ ഖേദിക്കേണ്ടിവരുമെന്നും ഐആര്‍ജിസിയുടെ പബ്ലിക് റിലേഷന്‍സ് വിഭാഗം ചൊവ്വാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കന്‍ സൈന്യം നിരാശയില്‍ നിന്ന് തെക്കന്‍ ഇറാന് തീരത്തെ നിരവധി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നും, അതില്‍ ചില സിവിലിയന്‍ കേന്ദ്രങ്ങളും ഉള്‍പ്പെട്ടിരുന്നുവെന്നും ഐആര്‍ജിസി ആരോപിച്ചു.