തുരങ്കത്തില്‍ കുടുങ്ങിക്കിടന്നത് 9 ദിവസം: നേപ്പാളില്‍ 2 പേരെ ജീവനോടെ രക്ഷിച്ചു
Gulf news

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടെലിഫോണില്‍ സംസാരിച്ചു. യു.എ.ഇയും അമേരിക്കയും തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകതയെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളെക്കുറിച്ചും അവ പരിഹരിക്കുന്നതിനായി നടക്കുന്ന ശ്രമങ്ങളെക്കുറിച്ചും ഇരുവരും അഭിപ്രായങ്ങള്‍ പങ്കുവെച്ചു.



