യെമനില്‍ കനത്ത പോരാട്ടം; ഹൂതികള്‍ക്കെതിരെ സൗദി പിന്തുണയുള്ള സേനയുടെ തിരിച്ചടി

കൊച്ചി: സിഎംആര്‍എല്‍-എക്സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്, മുന്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എല്‍.എല്‍.എ., ഭാര്യയും പിണറായി വിജയന്റെ മകളുമായ ടി. വീണ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. പൊലീസ് മേധാവിക്ക് കത്ത് നല്കി.
സെക്ഷന്‍ 66/2 പ്രകാരമാണ് ഇ.ഡി. ഡി.ജി.പി.ക്ക് കത്തയച്ചിരിക്കുന്നത്. പിഎംഎല്‍എ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്ത് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യണം എന്നാണ് കത്തിലെ പ്രധാന ആവശ്യം. സിഎംആര്‍എല്‍-എക്സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട തെളിവുകള്‍ അടക്കം കൈമാറിക്കൊണ്ടാണ് ഡി.ജി.പി.ക്ക് കത്ത് നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും സുഹൃത്തുക്കളുടേയും വീട്ടിലും ഓഫിസിലും ഉള്‍പ്പെടെ ഇ.ഡി. പരിശോധന നടത്തിയിരുന്നു. പല നിര്‍ണായക രേഖകളും പിടിച്ചെടുത്തതായാണ് ഇ.ഡി. അറിയിച്ചത്. കോടികളുടെ ഹവാല ഇടപാട് നടന്നെന്നും ഇതിന്റെ വിവരങ്ങള്‍ വീണയുടെ ഡയറിയില്‍ നിന്ന് ലഭിച്ചെന്നും ഇ.ഡി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയനേയും മുഹമ്മദ് റിയാസിനേയും കേസില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശയുമായി ഇ.ഡി. പൊലീസ് മേധാവിക്ക് കത്ത് അയച്ചത്.
യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു