സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

പാലക്കാട്: കേരള സര്‍ക്കാരിന്റെ ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി റെയില്‍വേ പോലീസിന്റെ സഹായത്തോടെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സംയുക്തമായി നടത്തിയ പരിശോധനയില്‍ പാലക്കാട് റെയില്‍വേ ജംഗ്ഷന് സ്റ്റേഷനില്‍ നിന്ന് 71 കിലോയധികം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ മൈനുല്‍ ഇസ്ലാം (21), മന്നന് മൊല്ല (38), തോജമ്മല്‍ എസ്.കെ (36), നൂര്‍ ഇസ്ലാം (19) എന്നിവരെ അറസ്റ്റ് ചെയ്തു. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ ഏകദേശം 35 ലക്ഷം രൂപയോളം വില വരും. ആര്‍പിഎഫ് പാലക്കാട് ഇന്‍സ്പെക്ടര്‍ ഗിരീഷ് സി, എക്സൈസ് ഇന്‍സ്പെക്ടര്‍ നൗഫല്‍, എന്നിവരുടെ നേത്രത്വത്തില്‍ നടന്ന പരിശോധനയില്‍ ആര്‍പിഎഫ് ക്രൈം വിംഗ് എസ്.ഐ; എ.പി. അജിത് അശോക്, എക്സൈസ് എസ്.ഐ; അജു പി. ഷാജി, ആര്‍പിഎഫ് പാലക്കാട് എ.എസ്.ഐ. ജ്ഞാനാനന്ദ്, ആര്‍പിഎഫ് ക്രൈം വിംഗ് കോണ്‍സ്റ്റബിള്‍മാരായ എം. പ്രസാദ്, എന്‍. ശ്രീജിത്ത്, എക്സൈസ് ഉദ്യോഗസ്ഥരായ രജിത്, ഹരികൃഷ്ണന്, അസ്കര്‍, സുധീഷ് കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.