സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

മയാമി: ഇന്റര്‍ മയാമിക്കായി ഏറ്റവും വേഗത്തില്‍ നൂറ് ഗോളുകള്‍ നേടി ലയണല്‍ മെസ്സി. ഇന്റര്‍ മയമി കാംപിയോണ്‍സ് കപ്പ് ജേതാക്കളായപ്പോളാണ് മെസ്സി റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. 114 മത്സരങ്ങളില്‍ നിന്നാണ് മെസ്സിയുടെ നേട്ടം. മെക്സിക്കന്‍ ക്ലബ്ബ് ക്രൂസ് അസുലിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്റര്‍ മയാമി ചാമ്പ്യന്മാരായത്. മെസ്സി ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
കരിയറിലെ 48 -ാം കിരീടമാണ് മെസ്സി ഉയര്‍ത്തിയത്. ഫുട്ബാള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരവും ഇതോടെ മെസ്സി ആയി. മയാമിക്കൊപ്പമുള്ള മെസ്സിയുടെ നാലാം കിരീടമാണിത്. എംഎല്‍എസ് ചാമ്പ്യന്മാരും ലിഗ എം എക്സ് ചാമ്പ്യന്മാരും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ഗോളടിച്ചും ഗോളടിപ്പിച്ചും മെസ്സി കളം നിറഞ്ഞു. മത്സരത്തിന്റെ 24 -ാം മിനിറ്റില്‍ തന്നെ മെസ്സി പന്ത് വലയിലെത്തിച്ച് മയാമിക്ക് ലീഡ് സമ്മാനിച്ചു. ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.
രണ്ടാം പകുതിയില്‍ ക്രൂസ് അസൂല് സമനില പിടിക്കാന്‍ ശ്രമിച്ചെങ്കിലും ബ്രസീലിയന്‍ താരം കാസമിറോ പന്ത് വലയിലെത്തിച്ച് മയാമിയുടെ വിജയമുറപ്പിച്ചു. 81 -ാം മിനിറ്റില്‍ മെസ്സിയെടുത്ത കോര്‍ണര്‍ കിക്ക് മനോഹരമായി ഹെഡ് ചെയ്ത് താരം വലയിലാക്കുകയായിരുന്നു. അന്താരാഷ്ട്ര ഫുട്ബാളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷവും മെസ്സി തകര്‍പ്പന്‍ പ്രകടനം തുടരുന്നുവെന്നതാണ് ശ്രദ്ധേയം.
അതേസമയം, വിരമിക്കല്‍ പ്രഖ്യാപിച്ച മെസ്സിക്ക് ജന്മനാട്ടില് വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കുമെന്ന് അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന് അറിയിച്ചു. ഒക്ടോബറില്‍ നാട്ടില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന ജഴ്സിയില്‍ അവസാനമായി കളിക്കാന്‍ താരത്തെ ടീമിലേക്ക് വിളിച്ചതായി എഎഫ്എ അറിയിച്ചു.