സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

മുംബൈ: ടാറ്റാ സണ്‍സ് ചെയര്‍മാനായി എന്‍. ചന്ദ്രശേഖരന്റെ കാലാവധി അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കമ്പനി ബോര്‍ഡ് യോഗം തീരുമാനിച്ചു. ടാറ്റ സണ്‍സിന്റെ പ്രാരംഭ ഓഹരി വില്പനയുമായി (ഐപിഒ) മുന്നോട്ടുപോകാനും ബോര്‍ഡ് അനുമതി നല്കി. ചന്ദ്രശേഖരന് കാലാവധി നീട്ടിനല്‍കിയ വാര്‍ത്ത പുറത്തുവന്നതോടെ ടാറ്റാ ഗ്രൂപ്പ് ഓഹരികളില്‍ വലിയ മുന്നേറ്റം രേഖപ്പെടുത്തി.
നിലവിലെ കാലാവധി 2027 ഫെബ്രുവരി 20-ന് പൂര്‍ത്തിയാകുമ്പോള്‍ പദവിയില്‍നിന്ന് പടിയിറങ്ങാന്‍ തീരുമാനിച്ചതായി എന്‍. ചന്ദ്രശേഖരന് ബോര്‍ഡിനെ അറിയിച്ചിരുന്നു. ചന്ദ്രശേഖരന് അഞ്ച് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടിനല്കാന് സര് ദൊറാബ്ജി ടാറ്റാ ട്രസ്റ്റ്, സര് രത്തന്‍ ടാറ്റാ ട്രസ്റ്റ്, നോമിനേഷന് ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റി എന്നിവ ഏകകണ്ഠമായി ശുപാര്‍ശ ചെയ്തിരുന്നതാണ്. എന്നാല്‍, 2026 ഫെബ്രുവരി 24-ന് നടന്ന ബോര്‍ഡ് യോഗത്തില്‍ നോയല്‍ ടാറ്റയുടെ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രമേയം നടപ്പിലായിരുന്നില്ല.
ബോര്‍ഡില്‍ ഏകകണ്ഠമായ പിന്തുണ ലഭിക്കാത്ത സാഹചര്യത്തില്‍ സ്ഥാനത്ത് തുടരാന്‍ താനില്ലെന്നും സ്ഥാപനത്തിന്റെ സുഗമമായ അധികാര കൈമാറ്റത്തിനായി പിന്‍ഗാമിയെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് 2026 ഓഗസ്റ്റിലാണ് ചന്ദ്രശേഖരന് ബോര്‍ഡിന് കത്ത് നല്‍കിയത്. തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് ബോര്‍ഡ് യോഗം എന്‍. ചന്ദ്രശേഖരന്റെ കാലാവധി നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. ബോര്‍ഡിലെ മറ്റ് അംഗങ്ങളെല്ലാം ഈ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍, നോയല്‍ ടാറ്റ നിര്‍ദേശത്തിനെതിരെ വോട്ട് രേഖപ്പെടുത്തി. ടാറ്റാ സണ്‍സിന്റെ ലിസ്റ്റിങ്, നേതൃത്വ പിന്തുടര്ച്ച എന്നിവയുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ബോര്‍ഡിന്റെ നിര്‍ണായക തീരുമാനം.
അതിനിടെ, ടാറ്റയില്‍ പ്രതിസന്ധി തുടരുകയാണ്. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കോര്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി എന്ന പദവി ഒഴിവാക്കാനായി ടാറ്റാ സണ്‍സ് സമര്‍പ്പിച്ച അപേക്ഷ കഴിഞ്ഞ ആഴ്ച റിസര്‍വ് ബാങ്ക് തള്ളിയിരുന്നു. ഇതോടെ, ‘അപ്പര്‍ ലെയര്‍ എന്‍ബിഎഫ്സി’കള്‍ക്ക് ബാധകമായ നിയന്ത്രണ ചട്ടക്കൂടിന് കീഴില്‍ തന്നെ ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സ് തുടരേണ്ടിവരും.